GeneralLatest NewsNEWS

ആര്യൻ ഖാന് പിറന്നാൾ ആശംസയേകി കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് സുഹാന ഖാന്‍

ഇന്ന് (നവംബര്‍ 13) ജന്മദിനമാഘോഷിക്കുന്ന സഹോദരൻ ആര്യന്‍ ഖാന് ആശംസയുമായി സഹോദരി സുഹാന ഖാന്‍. അവരുടെ കുട്ടിക്കാലത്തെ മനോഹരമായ ചിത്രമാണ് സുഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുകയാണ്.

ഇരുവരും അവരുടെ കസിന്‍സ് ആയ ആലിയ ചിബയും അര്‍ജുന്‍ ചിബയുമൊത്തുള്ള ബാല്യകാല ഫോട്ടോയാണ് സുഹാന പങ്കുവച്ചത്. ഗൗരി ഖാന്‍റെ സഹോദരന്‍ വിക്രാന്ത് ചിബയുടെ മക്കളാണ് ആലിയയും അര്‍ജുനും. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹാന സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്‌.

അര്‍ജുന്‍ ചിബയും ആര്യന്‍റെ ജന്മദിനത്തിന് മുന്നോടിയായി ഫോട്ടോ പങ്കുവച്ചിട്ടുണ്ട് . ചിത്രത്തില്‍ പിങ്ക് ഗിറ്റാറുമായി ആര്യന്‍ ഖാനെ കാണാം. ഗൗരി ഖാനെയും ആര്യനെയും തനിക്ക് അറിയാവുന്ന ഏറ്റവും ശക്തരായ ആളുകള്‍ എന്നാണ് അര്‍ജുന്‍ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button