GeneralLatest NewsNEWS

‘സൂര്യയെ ലക്ഷ്യമിടുന്നത് അനീതി, സംവിധായകന്‍ എന്ന നിലയില്‍ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’: ജ്ഞാനവേൽ

ചെന്നൈ: ജയ് ഭീം എന്ന ചിത്രം വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന പട്ടാളി മക്കള്‍ കക്ഷിയുടെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍. ഒരു സമുദായത്തേയും അപമാനിക്കാന്‍ താന്‍ ഉദ്ദശിച്ചിട്ടില്ലെന്ന് തമിഴിലെഴുതി പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറയുന്നു. വിവാദത്തിന്റെ പേരില്‍ സൂര്യയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജ്ഞാനവേല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയായിരുന്നു പ്രതികരണം. ‘സംവിധായകന്‍ എന്ന നിലയില്‍ എല്ലാ സംഭവങ്ങളുടേയും ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുകയാണ്. വിവാദത്തിന് കാരണം സൂര്യയാണെന്ന് പറയുന്നത് അനീതിയാണ്. അദ്ദേഹത്തോടും എല്ലാവരോടും ക്ഷമ പറയുന്നു

അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ സിനിമയില്‍ കാണിക്കുന്നുണ്ടെന്നും അഗ്നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാര്‍ സംഘം അവകാശപ്പെട്ടു. ഒ.ടി.ടി റിലീസിന് മുന്‍പ് സിനിമ കണ്ടവരാരും അങ്ങനൊരു കലണ്ടര്‍ കണ്ടിരുന്നില്ല.

പ്രത്യേകവിഭാഗത്തെ എടുത്തു കാണിക്കണമെന്ന ഉദ്ദേശത്തോടെയല്ല കലണ്ടറിന്റെ ഷോട്ട് കാണിച്ചത്. 1995 ലെ കഥയാണെന്ന് കാണിക്കുന്നതിനു വേണ്ടിയായിരുന്നു. സെക്കന്റുകള്‍ മാത്രം വരുന്ന ഷോട്ട് പോസ്റ്റ് പ്രൊഡക്ഷനില്‍ ശ്രദ്ധിക്കാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസായതിനു പിന്നാലെയാണ് ഷോട്ട് ശ്രദ്ധയില്‍പ്പെട്ടത്. അടുത്ത ദിവസം തന്നെ അത് മാറ്റി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. ട്രൈബല്‍ ആളുകളുടെ വേദന കാണിക്കാനാണ് ശ്രമിച്ചത്’- ജ്ഞാനവേല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button