Latest NewsNEWSSocial Media

‘കടല്‍ കാണാത്ത കടല്‍ സിനിമ, സാങ്കേതികതയുടെ അത്ഭുത സമുദ്രം തന്നെയാകും’: മരക്കാറിന് ആശംസയുമായി വി എ ശ്രീകുമാര്‍

തീയേറ്ററിൽ എത്തുന്നതിനു മുന്നേ തന്നെ പ്രീ ബുക്കിങ്ങിൽ 100 കോടി കടന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് ഒടിയന്റെ സംവിധായകന്‍ വി എ ശ്രീകുമാര്‍. വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണെന്നും പൂര്‍ണമായും സ്റ്റുഡിയോയില്‍ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാര്‍ മലയാളത്തിന് നല്‍കുന്നത് പുതിയ സാദ്ധ്യതകളാണെന്നും വി.എ ശ്രീകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം :

‘ഏറ്റവും കൂടുതല്‍ റിലീസിംഗ് സ്‌ക്രീനുകള്‍! റിലീസിന് മുമ്പ് 100 കോടി കളക്ഷന്‍! വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്. പൂര്‍ണമായും സ്റ്റുഡിയോയില്‍ ചിത്രീകരിച്ച കുഞ്ഞാലി മരയ്ക്കാര്‍ മലയാളത്തിന് നല്‍കുന്നത് പുതിയ സാദ്ധ്യതകളാണ്. 25 വര്‍ഷം പ്രിയേട്ടനും ലാലേട്ടനും മനസില്‍ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാര്‍. കാലാപാനി എന്ന ദൃശ്യാനുഭവം 25 വര്‍ഷം മുമ്പ് നല്‍കിയ പ്രിയേട്ടന്‍ മരയ്ക്കാറിലൂടെ നല്‍കുന്നത് എന്താകും എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു- കടല്‍ കാണാത്ത കടല്‍ സിനിമ, സാങ്കേതികതയുടെ അത്ഭുത സമുദ്രം തന്നെയാകും!

ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ ലാലേട്ടന്റെ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോദ്ധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുംബൈയില്‍ നടക്കുകയാണ്. ലാലേട്ടനെ വമ്പന്‍ ബാനറുകള്‍ പ്രതീക്ഷിക്കുന്നു. ഒടിടിയില്‍ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്.

കുഞ്ഞാലി മരയ്ക്കാര്‍ വമ്പന്‍ വിജയമാകും. യഥാര്‍ത്ഥ ബിഗ് ബജറ്റ് സിനിമകള്‍ക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്. മലയാളത്തിന്റെ ബിഗ് സിനിമകള്‍ക്കായി ആന്റണി പെരുമ്പാവൂര്‍ എടുക്കുന്ന മുന്‍കൈ എത്ര പ്രശംസിച്ചാലും മതിയാകില്ല. സിനിമ ഞാന്‍ തിയേറ്ററില്‍ കാണും. കുഞ്ഞാലി മരയ്ക്കാറിന് എല്ലാ ഭാവുകങ്ങളും.’

 

shortlink

Related Articles

Post Your Comments


Back to top button