Coming SoonLatest NewsNEWS

ആദിവാസികളുടെ അതിജീവനത്തിൻ്റെ കഥയുമായി ‘കാക്കപ്പൊന്ന്’ തീയേറ്ററിലേക്ക്

ആദിവാസികളുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് കാക്കപ്പൊന്ന്. കാൻ്റിൻ ലൈറ്റ് മീഡിയയുടെ ബാനറിൽ ദിനേശ് ഗോപാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം തീയേറ്ററിലെത്തുന്നു.

കടലാസുകളിൽ മാത്രം ഒതുങ്ങുന്ന ആദിവാസീ ഉന്നമനവും, രാഷ്ട്രീയക്കാരിൽ നിന്നും ഉദ്ദ്യോഗസ്ഥരിൽ നിന്നും സമൂഹത്തിൽ നിന്നും കാലങ്ങളായി ആദിവാസികൾ നേരിടുന്ന കടുത്ത അവഗണയും ദയനീയമായ ജീവിത സാഹചര്യങ്ങളും സഹപാഠികളിൽ നിന്നു പോലും നേരിടുന്ന തിക്താനുഭങ്ങളും തുറന്ന് കാണിക്കുകയാണ് കാക്കപ്പൊന്ന് എന്ന ചിത്രം. ആദിവാസികളുടെ അതിജീവനത്തിലേക്കുള്ള പ്രയാണത്തിന് ദിശാബോധം നൽകുന്ന വേറിട്ടൊരു പ്രമേയവുമായാണ് കാക്കപ്പൊന്ന് എന്ന കുടുംബചിത്രം എത്തുന്നത്.

നമ്മുടെ സമൂഹം ഭൂമിയുടെ യഥാർത്ഥ അവകാശികളായ ആദിവാസികളെ തിരിച്ചറിയേണ്ടതുണ്ട്. ആവാസ വ്യവസ്ഥക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധത്തിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി ചൂഷണങ്ങളില്ലാതെ ജീവിക്കുന്ന ആദിവാസി സമൂഹം ഭൂമിയെ എത്രമാത്രം സംരക്ഷിക്കുന്നുണ്ട് എന്നും കാക്കപ്പൊന്ന് എന്ന സിനിമ കാണിച്ച് തരുന്നു. പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ആദിവാസി കുട്ടികളുടെ ജീവിത സാഹചര്യങ്ങളും സ്നേഹത്തിൻ്റേയും അസൂയയുടേയും പ്രതികാരത്തിൻ്റേയും തിരിച്ചറിവിൻ്റേയും മാനസിക വളർച്ചയുടേയും വിവിധ തലങ്ങളും സിനിമ കാണിച്ച് തരുന്നു.

മീനാക്ഷി, അനു ജോസഫ്, രാജേഷ് ഹെബ്ബാർ, രവി വാഴയിൽ, ഡൊമിനിക്, ഹരിശ്രീ മാർട്ടിൻ, ഉണ്ണി നായർ (സുഡാനി ഫെയിം ), ഗണേശൻ പുളിക്കൽ, ശരത് ബാല, ദേവിക, ശ്രേയ, രജനി മുരളി, നസീറലി കൂഴികാടൻ, ഹസ്സൻ മാഷ്, ഗണേശൻ, അനന്തകൃഷ്‌ണൻ, നിതാൻ, അജ്മൽ, ഗദ്ദാഫി, ബാലു മേനോൻ, നാസർ, മനു, അഖില, ലളിതാബിക, ദേവിക, ശ്രേയ, രജനി മുരളി, ബിജു തുടങ്ങിയവരോടൊപ്പം ആദിവാസികളും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

കാൻ്റിൽ ലൈറ്റ് മീഡിയയുടെ ബാനറിൽ ദിനേശ് ഗോപാൽ സംവിധാനം ചെയ്യുന്ന കാക്കപ്പൊന്നിൻ്റെ തിരക്കഥ എം ആർ ജോസ് ആണ് നിർവഹിച്ചിരിക്കുന്നത്. ക്യാമറ – സുമേഷ് ഒടുമ്പ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രവി വാഴയിൽ, താഹിർ വല്ലപ്പുഴ, ഗാനരചന – പ്രഭാകരൻ നറുകര, സംഗീതം – ഹരികുമാർ ഹരേറാം, ആലാപനം – സിതാര, സുനിൽ കുമാർ, ശ്രേയ ജയദീപ്, മജിലേഷ് കുമാർ, കല – ജമാൽ ഫെന്നാൻ, മേക്കപ്പ് – എയർപോട്ട് ബാബു, ധർമ്മൻ കലാശാല, വാർത്താവിതരണം – അയ്മനം സാജൻ. ചിത്രം ഉടൻ തീയേറ്ററിലെത്തും.

പി ആർ ഒ – അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button