Latest NewsNEWSSocial Media

‘ആര്‍ജവമുള്ള സിനിമാക്കാര്‍ ആയിരുന്നെങ്കില്‍ പണ്ടേ നീതി ലഭിച്ചേനെ’: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സന്തോഷ് പണ്ഡിറ്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍ എന്ന് പറഞ്ഞ പണ്ഡിറ്റ് ആര്‍ജവമുള്ള സിനിമാക്കാര്‍ ആയിരുന്നെങ്കില്‍ പണ്ടേ നടിക്ക് നീതി ലഭിച്ചേനെ എന്ന് കൂട്ടിച്ചേർത്തു.

പണ്ഡിറ്റിന്റെ നിലപാട് എന്ന തലക്കെട്ടില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റിന്റെ വിമര്‍ശനം. സിനമക്കാര്‍ രാഷ്ട്രീയക്കാരേക്കാള്‍ കഷ്ടമാണ്. കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകക്ക് നീതി കിട്ടുവാന്‍ അവര്‍ എന്ത് ചെയ്‌തെന്ന് സന്തോഷ് പണ്ഡിറ്റ് കുറിപ്പില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പണ്ഡിറ്റിന്റെ നിലപാട്

പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വർഷം കഴിയുന്നു. അന്ന് മുതല്‍ ഈ നിമിഷം വരെ നടിയോടോപ്പം, അവര്‍ക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാന്‍ എടുത്തത്. ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു.

ഈ കാലയളവില്‍ അവരോടോപ്പം നിന്നിരുന്ന പല നടി – നടന്മാര്‍ കൂറുമാറി, സാക്ഷികള്‍ ഒരുപാട് കൂറുമാറി, ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടര്‍ വരെ രാജിവെച്ച്‌ പോവുക ആണ്.. കഷ്ടം … നടി – നടന്മാര്‍ കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല, ആരും അവര്‍ക്കെതിരെ പ്രതികരിച്ചില്ല .

രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍. കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടുവാന്‍ അവര്‍ എന്ത് ചെയ്തു ? ആര്‍ജവമുള്ള സിനിമാക്കാര്‍ ആയിരുന്നെങ്കില്‍ പണ്ടേ അവര്‍ക്ക് നീതി ലഭിച്ചേനെ. എന്നാല്‍ അസൂയയും കുശുമ്പും, മത്സരവും, ചില പണ്ടത്തെ പ്രതികാരം തീര്‍ക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.

ചിലര്‍ പ്രഹസനങ്ങള്‍ നടത്തി ഈയ്യിടെ മുതലക്കണ്ണീര്‍ ഒഴുക്കുന്നുമുണ്ട് . ഈ വിഷയം അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു. ( ചിലര്‍ ഇരയുടെ കൂടെ, ചിലര്‍ വേട്ടക്കാരന് വേണ്ടി പ്രാര്‍ത്ഥിച്ച്‌ കൂടെ , ചിലര്‍ പള്‍സര്‍ സുനിക്കൊപ്പം, അവന്റെ കൂടെയും ? )
( വാല്‍കഷ്ണം .. ഇരയെന്നു മറ്റുള്ളവര്‍ പറഞ്ഞു…. എന്നാല്‍ താന്‍ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വർഷം കൊണ്ട് തെളിയിച്ചു…. ഗുഡ് ഗ്രേറ്റ് ..)

shortlink

Related Articles

Post Your Comments


Back to top button