CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഹൃദയം’ ഒടിടി റിലീസ്: തീയതി പ്രഖ്യാപിച്ചു

കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും യുവപ്രേക്ഷകർ ആഘോഷമാക്കിയ വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ ഇനിമുതൽ ഒ.ടി.ടിയിൽ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശൻ രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മാസം പതിനെട്ടിന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്.

മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം നിർമ്മിച്ചത് മെരിലാൻഡ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ്. ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളാണ് സിനിമയുടെ മുഖ്യാകര്‍ഷണം. തിയേറ്ററിലെത്തി 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button