CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ലക്ഷ്മി നക്ഷത്രയോടുള്ള അമിത ആരാധന, നെഞ്ചിൽ പച്ചകുത്തി ആരാധകൻ: വീഡിയോ പങ്കുവച്ച താരത്തിന് വിമർശന പെരുമഴ

കൊച്ചി: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാർ സ്റ്റാര്‍ മാജിക്ക് എന്നീ പരിപാടികളിലൂടെയാണ് ലക്ഷ്മി ശ്രദ്ധേയയായത്. മികച്ച പ്രകടനത്തിലൂടെ ധാരാളം ആരാധകരേയും സ്വന്തമാക്കാന്‍ ലക്ഷ്മി നക്ഷത്രയ്ക്ക് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും ഒരുപാട് ആരാധകരെ ലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ, ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. തന്റെ ചിത്രം ഒരു ആരാധകന്‍ നെഞ്ചില്‍ പച്ചകുത്തിയതിന്റെ വിഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരാധകന്റെ പേര് മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെന്ന് പറഞ്ഞ താരം, തന്റെ മുഖം പച്ചകുത്തിയ സ്‌നേഹത്തിന് മുന്നില്‍ നന്ദിയും അറിയിച്ചിട്ടുണ്ട്. അതേസമയം, നിരവധിപ്പേരാണ് ലക്ഷ്മിയ്‌ക്കെതിരെ വിമര്‍ശനവുമായാണ് രംഗത്ത് വന്നിട്ടുള്ളത്. ആരാധകരുടെ ഇത്തരം പ്രവണതകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്നാണ് വിമർശകരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button