CinemaGeneralIndian CinemaKollywoodLatest News

1.87 കോടി സേവന നികുതി അടച്ചില്ല: ഇളയരാജയ്ക്ക് നോട്ടീസ് അയച്ച് ജിഎസ്‍ടി വകുപ്പ്

സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ജിഎസ്‍ടി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. 2013-2015 വരെയുള്ള പ്രതിഫലത്തിന് 1.87 കോടി സേവന നികുതി അടച്ചില്ലെന്ന കാരണം കാണിച്ചാണ് കോടതി നോട്ടീസ് അയച്ചത്. പല തവണ സമൻസ് അയച്ചിട്ടും നികുതി കുടിശ്ശിക അടയ്ക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. നികുതി കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി 20നും മാർച്ച് ഒന്നിനും ഇളയരാജയ്ക്ക് സമൻസ് അയച്ചിരുന്നു. ഇളയരാജയോ അദ്ദേഹത്തിന്‍റെ പ്രതിനിധിയോ മാർച്ച് 10ന് മുമ്പ് നികുതി അടച്ചതിന്‍റെ രേഖകൾ ഹാജരാക്കണം എന്നായിരുന്നു നിർദേശം. ഈ സമയപരിധി പിന്നീട് മാർച്ച് 28ലേക്ക് നീട്ടി.

ഇതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ഡോ. ബി ആർ അംബേദ്കറുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഇളയരാജയുടെ വിവാദമായ അഭിപ്രായം പുറത്തുവന്നത്. ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘റിഫോമേഴ്സ് ഐഡിയാസ് പെർഫോമൻസ് ഇംപ്ലിമെന്‍റേഷൻ’ എന്ന പുസ്തകത്തിനാണ് ഇളയരാജ മോദിയെ സ്തുതിച്ചുകൊണ്ട് അവതാരിക എഴുതിയത്. മോദിയെ പ്രകീർത്തിച്ചതിന് കാരണം സേവന നികുതി കേസിൽ ലഭിച്ച സമൻസ് ആണെന്ന തരത്തിലുള്ള ആരോപണങ്ങളും ഇതിന് പിന്നാലെ ഉയർന്നിരുന്നു. എന്നാൽ, പിന്നീട് ഇക്കാര്യത്തിൽ പ്രതികരണവുമായി ഇളയരാജയുടെ അടുത്തവൃത്തങ്ങൾ എത്തി. ആരോപണം തീർത്തും തെറ്റാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് പിന്നിൽ അത്തരമൊരു താൽപര്യവുമില്ലെന്നുമായിരുന്നു അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button