CinemaGeneralLatest NewsMollywoodNEWS

‘ആ കഥാപാത്രം ചെയ്യാന്‍ മമ്മൂക്ക തയ്യാറായി എന്നത് ഒരു വലിയ മാറ്റത്തിന്റെ തുടക്കം’: പുഴുവിന് നിരൂപക പ്രശംസ

നവാഗതയായ രഥീന സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘പുഴു’ നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. പാർവതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് പുഴു. ചിത്രം സോണി ലിവിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലുള്ളത്. നിരവധി പേരാണ് സിനിമ പറയുന്ന രാഷ്ട്രീയവും, അതിലെ മമ്മൂട്ടിയുടെ അഭിനയത്തേയും പുകഴ്ത്തി കുറിപ്പുകൾ പങ്കിട്ടിരിക്കുന്നത്. അതിൽ, രാഹുല്‍ എസ് മാധവ് ഒരു സിനിമ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ലോകത്തിലെ ആദ്യ മൃഗം സീബ്ര ആകുന്നതും, ചെസ്സ് ബോര്‍ഡിലെ വെളുത്ത രാജാവ് നഷ്ടമാകുന്നത് ആ കുട്ടി ചെയ്ത വലിയ തെറ്റാകുന്നതും (കറുപ്പ് രാജാവിനെ ആണ് നഷ്ടമായിരുന്നെങ്കില്‍ അയാള്‍ അതിനെ തിരിച്ചു കൊണ്ടുവരുവാന്‍ ഒരിക്കലും പറയുമായിരുന്നില്ല) തുടങ്ങി, തറവാട്ടു വീട്ടിലെ കറുത്ത ആനയുടെ വെളുത്ത കൊമ്പ് എന്നതില്‍ വരെ ജാതീയതയുടേയും അധികാരത്തിന്റേയും ആണ്‍കോയ്മയുടേയും ഉയര്‍ന്ന തട്ടില്‍ മാത്രം തന്നെ കാണാന്‍ ശ്രമിക്കുന്ന, കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നതെന്ന് രാഹുല്‍ എസ് മാധവ് എഴുതിയ കുറിപ്പിൽ പറയുന്നു.

വൈറൽ കുറിപ്പ് ഇങ്ങനെ:

‘ആ കഥാപാത്രം ചെയ്യാന്‍ മമ്മൂക്ക തയ്യാറായി എന്നത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമാവണം എന്നാഗ്രഹിക്കുന്നു. മമ്മൂക്ക എന്ന വ്യക്തി ആവട്ടെ, അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആവട്ടെ, മിക്കതും മലയാളി കാണുന്നതും അനുകരിക്കുന്നതും സവര്‍ണ്ണ സുന്ദര പൗരുഷത്തിന്റെ പ്രതീകമായാണ് (മതിലുകള്‍ തനിയാവര്‍ത്തനം മുന്നറിയിപ്പ് തുടങ്ങിയ സിനിമകള്‍ ഒരിക്കലും അനുകരിക്കപ്പെട്ടിട്ടില്ല). ഇവിടെ അയാള്‍ വില്ലനാകുന്നതും അതേ കാരക്ടര്‍സ്ടിക്‌സ് കൊണ്ടാണ്. കറുപ്പ് നിറമുള്ള നായകന് എതിരെ വെളുപ്പ് നിറമുള്ള വില്ലന്‍, മുസ്ലിം ആയ നായകന് എതിരെ ഹിന്ദു ബ്രാഹ്‌മണിക്കല്‍ ഉന്നത കുലജാതനായ വില്ലന്‍, സിനിമ ചോദ്യം ചെയ്തു പോകുന്നത് പലതും സിനിമയ്ക്കു പുറത്തു നിന്നുള്ള കാഴ്ചപ്പാടുകളെ ആണ്.

വളരെ ചെറിയൊരു ജീവിയാണ് പുഴു. എന്നാല്‍, അതിന്റെ ചെറിയൊരു സ്പര്‍ശം മതി നമ്മളെ കുറേ നേരത്തേക്ക് ഡിസ്റ്റര്‍ബ് ചെയ്യാന്‍. പുഴുവായി രാജാവിനെ കൊല്ലാന്‍ വരുന്ന പുരാണ കഥാപാത്രം മാത്രമല്ല നങ്ങേലി എന്ന ചെറു പേരില്‍ പോലും ചിലരുടെ മേല്‍ക്കോയ്മകളെ തകര്‍ത്തു ചൊറിയിപ്പിക്കുന്ന പുഴുക്കള്‍. ഒരു സീനില്‍ മമ്മൂക്കയെ വൈറ്റ് ആയും അടുത്തുള്ള അലമാരയുടെ കണ്ണാടിയില്‍ ബ്ലാക് ഷാഡോയും കാണിക്കുന്നുണ്ട്. ഒരു വലിയ മാറ്റങ്ങള്‍ ഇവിടെ നിന്ന് തുടങ്ങണം എന്നുണ്ട്. നമ്മുടെ ചിന്തകള്‍ ഇവിടെ ഉണ്ടാകുന്ന നായകന്‍മാര്‍ എല്ലാവരും മാറട്ടെ. ഒരു പുതുമുഖ സംവിധായിക എന്ന തോന്നല്‍ ഉളവാക്കാതെയാണ് റത്തീന ആദ്യചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button