CinemaGeneralIndian CinemaLatest NewsMollywood

‘കത്തിക്കുത്തും വെടിവയ്പും ഉണ്ടാകും ആളുകൾ ചത്തുവീഴും’: തുറമുഖം ട്രെ‍യ്ലർ എത്തി

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. 1950കളിൽ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബിജു മേനോൻ, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു തുറമുഖവും അവിടെയുള്ള ആളുകളുടെ പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. ശക്തമായ രാഷ്ട്രീയവും മുന്നോട്ടുവയ്ക്കുന്ന ചിത്രമാണിതെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാകും. ചിത്രം ജൂൺ മൂന്നിന് റിലീസ് ചെയ്യും.

മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം ചിത്രം പകർത്തുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപൻ ചിദംബരമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button