CinemaGeneralIndian CinemaLatest NewsMollywood

ഒടുവിൽ വിജയ് ബാബു മടങ്ങി വരുന്നു: വിമാനടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി

നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്തേയ്ക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരുന്നു. ഈ മാസം 30 ന് നടൻ നാട്ടിൽ തിരിച്ചെത്തും.
ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിൻ്റെ രേഖകൾ പ്രതിഭാഗം അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരാക്കി. മുൻകൂർജാമ്യ ഹർജി നാളെ പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് നേരത്തെ റദ്ദാക്കിയിരുന്നു. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്.

മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ താരം തയ്യാറായത്. പൊലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് പോയ നടൻ, അവിടെ നിന്നും ജോർജിയയിലേക്ക് കടന്നിരുന്നു. ജാമ്യം കിട്ടുന്നത് വരെ വിദേശത്ത് തുടരാനുള്ള വിജയ് ബാബുവിന്റെ നീക്കത്തിന് ഹൈക്കോടതി തടയിടുകയായിരുന്നു. ആദ്യം കോടതിയുടെ അധികാര പരിധിയിൽ വരട്ടെ, എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്നായിരുന്നു കേസിൽ ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞത്. തുടർന്നാണ് താരം നാട്ടിലേക്ക് മടങ്ങി വരാൻ തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button