CinemaGeneralIndian CinemaKollywoodLatest News

കെപിഎസി ലളിതയുടെ അവസാന ചിത്രം: വീട്ട്ലാ വിശേഷം ട്രെയ്ലർ എത്തി

ഉർവശി, സത്യരാജ്, ആർജെ ബാലാജി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തമിഴ് കോമഡി ചിത്രം വീട്ട്ലാ വിശേഷത്തിന്റെ ട്രെയ്ലർ റിലീസായി. ബോളിവുഡ് ചിത്രം ബദായി ഹോയുടെ തമിഴ് റീമേക്കാണ് വീട്ട്ലാ വിശേഷം. ആർജെ ബാലാജി, എൻജെ ശരവണൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ഫാമിലി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ രസകരമായ ട്രെയ്ലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കെപിഎസി ലളിത അവസാനമായി അഭിനയിച്ച ചിത്രമാണിത്. അപർണ ബാലമുരളി, പവിത്ര ലോകേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

2018ല്‍ പുറത്തിറങ്ങിയ ബദായ് ഹോയില്‍ ആയുഷ്മാന്‍ ഖുറാന, നീന ഗുപ്ത, സുരേഖ സിക്രി, സാന്യ മല്‍ഹോത്ര, ഗജ്‌രാജ് റാവു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. വൻ സാമ്പത്തിക വിജയമായിരുന്ന ചിത്രം, ആ വര്‍ഷത്തെ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. പ്രായമായ അച്ഛനും അമ്മയ്ക്കും മൂന്നാമതൊരു കുഞ്ഞ് കൂടി പിറക്കാന്‍ പോകുന്നുവെന്നറിയുന്ന മകന്‍റെ ആകുലതകളും, അതിനോടുള്ള സമൂഹത്തിന്‍റെ പ്രതികരണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ ജൂൺ 17ന് തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button