CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി: സംവിധാനം ഡിനോ ഡെന്നീസ്

കൊച്ചി: ത്രില്ലര്‍ ചിത്രത്തിന്‍റെ ഭാഗമാകാനൊരുങ്ങി സൂപ്പർ താരം മമ്മൂട്ടി. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമക്ക് ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ഇത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്‍റെ മകന്‍ ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധായകൻ. പൃഥ്വിരാജ് ചിത്രം ‘കാപ്പ’, ടോവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നീ ചിത്രങ്ങൾക്കുശേഷം, തിയറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നിമിഷ് രവിയാണ് ഛായാഗ്രഹണം. ബാദുഷ ആണ് പ്രൊജക്ട് ഡിസൈനർ. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘റോഷാക്ക്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൈക്കോ ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ‘റോഷാക്ക്’, മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യാണ് നിര്‍മ്മിക്കുന്നത്. പുഴുവാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button