CinemaGeneralIndian CinemaLatest NewsMollywood

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല: നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് ഭീമൻ രഘു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭീമൻ രഘു. വില്ലൻ റോളുകളിലൂടെ ആദ്യ കാലങ്ങളിൽ അഭിനയത്തിൽ സജീവമായ താരം പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങി. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് താരം പറയുന്നത്.

ഭീമൻ രഘുവിന്റെ വാക്കുകൾ:

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല. സുഹൃത്തുക്കൾ ചിലപ്പോൾ ദിലീപിനെ വഴി തെറ്റിക്കാൻ സാധ്യതയുണ്ട്. അഴുക്ക് ചാലിലൂടെ നടക്കുമ്പോൾ അഴുക്ക് പുരളാൻ സാധ്യതയുണ്ട്. അല്ലാതെ ഇവന് സ്വന്തമായി ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം അറിയാവുന്നത് കൊണ്ട് പറയുന്നതാണ്.

ദിലീപിന്റെ കൂടെ ഒരുപാട് പടത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. അതിലൊക്കെ ഒരു ആർട്ടിസ്റ്റ് എന്നതിനപ്പുറം ഒരു അനിയനായിട്ടാണ് എന്നോട് പെരുമാറിയിട്ടുള്ളത്. അങ്ങനെ അവനിൽ നിന്നൊരു തെറ്റ് വരുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.  ഈ സംഭവത്തിന് ശേഷം ദിലീപിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രാവിശ്യം എറണാകുളത്ത് പോയപ്പോൾ വീട്ടിൽ പോയിരുന്നു‌.

Also Read: വിക്രം മലയാളത്തിലെങ്കിൽ കാസ്റ്റിങ് ഇങ്ങനെയായിരിക്കും: ലോകേഷ് കനകരാജ് പറയുന്നു

പത്രത്തിലും സോഷ്യൽ മീഡിയയിലും കാണുന്നത് അവർക്ക് വേണ്ടി ബൂസ്റ്റ് ചെയ്യുന്ന സാധനങ്ങളാണ്. എന്താണ് സത്യാവസ്ഥ എന്നതിലേക്ക് ഇവരാരും വന്നിട്ടില്ല. ഒരു കലാകാരനെന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ദിലീപ് കുറ്റം ചെയ്‌തെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അന്വേഷണം ശരിയായ വഴിക്കാണോയെന്ന് നിയമമാണ് പറയേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button