CinemaGeneralIndian CinemaKollywoodLatest News

ശരിക്കും നടിപ്പ് രാക്ഷസി തന്നെ: ഉർവശിയെ പ്രശംസിച്ച് ആർജെ ബാലാജി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നും ഓർത്ത് വയ്ക്കാനുള്ള ഒരു പിടി നല്ല കഥാപാത്രങ്ങളെ ഉർവശി അവതരിപ്പിച്ചിട്ടുണ്ട്. തമാശയും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക കഴിവും ഉർവശിക്കുണ്ടെന്ന് പല തവണ ആരാധകർ മനസ്സിലാക്കിയതാണ്. ഏത് കഥാപാത്രമാണെങ്കിലും അത് ഉര്‍വശിയുടെ കൈയ്യില്‍ ഭദ്രമാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഉർവശി സജീവമാണ്.

ഇപ്പോളിതാ, ഉർവശിയെ കുറിച്ച് തമിഴ്‌ നടനും സംവിധായകനുമായ ആര്‍ജെ ബാലാജി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളില്‍ ഒരാളാണ് ഉര്‍വശിയെന്നാണ് ബാലാജി പറയുന്നത്. ഉര്‍വശിയെയും സത്യരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബാലാജി സംവിധാനം ചെയ്യുന്ന വീട്ട്‌ലാ വിശേഷം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ടൈം ട്രാവലും ഫാന്റസിയും: ആസിഫ് അലി – നിവിൻ പോളി ചിത്രം മഹാവീര്യർ റിലീസ് തിയതി പ്രഖ്യാപിച്ചു

ആർജെ ബാലാജിയുടെ വാക്കുകൾ:

ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളില്‍ ഒരാളാണ് ഉര്‍വശി. അഭിനയത്തിനപ്പുറം കഴിവുകളുള്ള താരമാണ് ഉര്‍വശി. സിനിമയില്‍ അവര്‍ക്കറിയാത്ത മേഖലകളില്ല. കമൽ സർ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, അദ്ദേഹം കൂടെ ജോലി ചെയ്തതിൽ വച്ച് ഏറ്റവും ഇന്റലിജന്റ് ആയ നടിയാണ് ഉർവശിയെന്ന്. അത് നൂറ് ശതമാനം ശരിയാണ്. രണ്ട് പടങ്ങളിൽ ഞാൻ ഇവർക്കൊപ്പം പ്രവർത്തിച്ചു. ഇതുപോലെ കഴിവുള്ള കലാകാരിയെ ഞാൻ കണ്ടിട്ടില്ല.

മൂക്കുത്തി അമ്മൻ സിനിമയ്ക്കു വേണ്ടി ഉർവശിയെ സമീപിക്കുന്നതിന് മുമ്പ് ഒരുപാട് ആളുകൾ പല അഭിപ്രായം ഇവരെക്കുറിച്ച് പറഞ്ഞിരുന്നു. ഇവരെ വച്ച് സിനിമ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാകും എന്നായിരുന്നു പലരുടെയും പ്രതികരണം. സത്യം പറയാമല്ലോ, പിഞ്ചുകുഞ്ഞിന്റെ മനസ്സുള്ള പാവം നടി. ഒരുരീതിയിലുള്ള ബുദ്ധിമുട്ടും എനിക്കുണ്ടായിട്ടില്ല. സത്യരാജ് സർ പറയുന്നതു പോലെ ശരിക്കും നടിപ്പ് രാക്ഷസി തന്നെയാണ് ഉർവശി മാം.

 

shortlink

Related Articles

Post Your Comments


Back to top button