CinemaGeneralIndian CinemaLatest NewsMollywood

‘ലിയോ തദ്ദേവൂസ് ഭയങ്കര അണ്ടർ റേറ്റഡ് സംവിധായകനാണ് എന്ന് കമന്റ് കണ്ടു’: ‘പന്ത്രണ്ട്’ ഗംഭീര സിനിമയെന്ന് ഭദ്രൻ

ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദ്ദേവൂസ് ഒരുക്കിയ ചിത്രമാണ് ‘പന്ത്രണ്ട്’. കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററിൽ റിലീസായത്. കേരളത്തിലെ തീരദേശ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരു മിസ്റ്റിക് ആക്ഷൻ ഡ്രാമ ചിത്രമായാണ് സിനിമ ഒരുക്കിയത്. ഇപ്പോളിതാ, സിനിമയെ കുറിച്ച് സംവിധായകൻ ഭദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തന്റെ സഹസംവിധായകനായി പ്രവർത്തിച്ച ലിയോ വ്യത്യസ്തമായ ഒരു സിനിമ ചെയ്യുന്നു എന്നതിൽ അതിയായ സന്തോഷമുണ്ടെന്നാണ് ഭദ്രൻ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭദ്രന്റെ പ്രതികരണം. ‘പന്ത്രണ്ട്’ വേഗം തിയേറ്ററിൽ പോയി എല്ലാവരും കാണണമെന്നും അദ്ദേഹം കുറിച്ചു.

ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

‘പന്ത്രണ്ട് ‘എന്ന അക്കത്തിന്റെ ഏറ്റവും വലിയ പ്രസക്തി ലോക രക്ഷകൻ ആയ ക്രിസ്തുവിന്റെ 12 ശിഷ്യന്മാർ!!! വ്യത്യസ്ത സ്വഭാവത്തിലും ഡിമെൻഷനിലും എന്നുള്ളത് ആയിരുന്നു അവരൊക്കെയും.അതിൽ ഞാൻ ഇഷ്ട്ടപെടുന്ന ഒറ്റി കൊടുത്ത യൂദാസും ആ ഗണത്തിൽ ഉണ്ട്. തെറ്റിപ്പോയി എന്ന് തിരിച്ചറിഞ്ഞപ്പോൾ ഇനി ഈ ഭൂമുഖത്ത് തനിക്ക് ശ്വസിക്കാൻ അവകാശം ഇല്ല എന്ന തിരിച്ചറിവ് നുറുങ്ങിയ വേദനയായി…. രോദനമായി. അവിടെ അയാൾ യഥാർത്ഥ മനുഷ്യൻ ആയി ഒരു പച്ചമരക്കൊമ്പിൽ തൂങ്ങി!!

ലിയോയുടെ പുതിയ ചിത്രത്തിന്റെ ‘പന്ത്രണ്ട് ‘എന്ന ആക്കം എന്തൊക്കെയോ പ്രതീക്ഷിപ്പിച്ചത് പോലെ തന്നെ നല്ല അഭിപ്രായങ്ങൾ കേൾക്കുന്നു. എനിക്കുകൂടി അഭിമാനിക്കാൻ വകയാകുന്നു. എന്റെ അസിസ്റ്റന്റ് ആയിരുന്ന ലിയോ വ്യത്യസ്തമായൊരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം തോന്നി. എന്നെ സ്നേഹിക്കുന്നവർ ലിയോയുടെ സിനിമ തിയേറ്ററിൽ കണ്ട് വിജയിപ്പിക്കുക.യാദൃശ്ചികമായി കണ്ട ഒരു പെൺകുട്ടിയുടെ കമെന്റ് എന്നെ കൂടുതൽ ഉന്മേഷവാനാക്കുന്നു. ‘ലിയോ തദ്ദേവൂസ് ഭയങ്കര അണ്ടർ റേറ്റഡ് സംവിധായകനാണ്. ലോനപ്പന്റെ മാമ്മോദീസ എന്ന സിനിമ വലിയ തീയേറ്റർ വിജയമായില്ല. പക്ഷേ, അതൊരു ഗംഭീര സിനിമ ആയിരുന്നു. ഇന്നിപ്പോൾ ഇറങ്ങിയ ‘പന്ത്രണ്ട് ‘ കാണാൻ ഉണ്ടായ ഏക കാരണം ലോനപ്പൻ എന്ന സിനിമ ആണ്. പന്ത്രണ്ട് ഒരു ഗംഭീര സിനിമ ആണ്. പൂർണമായി ഒരു സംവിധായകന്റെ സിനിമ. മഹാഭാരതിനെ ഒക്കെ പോലെ ഒരു പുനർവായന നൽകുകയാണ് സംവിധായകൻ. കണ്ട് നോക്കുക, രസം ഉണ്ട്.’ഈ പെൺകുട്ടി ഇത്തരത്തിൽ ഒന്ന് പറയണമെങ്കിൽ 12 നല്ലൊരു സിനിമ തന്നെ ആയിരിക്കും. ദിനങ്ങൾ മാറ്റിവെയ്ക്കാതെ എത്രയും വേഗം കാണുക.

 

shortlink

Related Articles

Post Your Comments


Back to top button