BollywoodCinemaGeneralIndian CinemaLatest News

ആലിയയ്ക്ക് ഹോളിവുഡിൽ നിന്നും ആശംസ: കമന്റുമായി വണ്ടര്‍ വുമണ്‍

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങൾക്ക് കു‍ഞ്ഞ് പിറക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ആലിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗൈനക്കോളജിസ്റ്റിന്റെ മുറിയില്‍ പരിശോധനയ്ക്ക് വിധേയയാവുന്ന തന്റെ ചിത്രവും ആലിയ പങ്കുവച്ചിരുന്നു. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനേയും ചിത്രത്തിൽ കാണാം. ‘ഞങ്ങളുടെ കുഞ്ഞ്, ഉടനെ എത്തും’, എന്നായിരുന്നു ചിത്രത്തിന് ആലിയ നല്‍കിയ അടിക്കുറിപ്പ്. നിരവധി പേരാണ് ഇതിന് പിന്നാലെ താരങ്ങൾക്ക് ആശംസകൾ അറിയിച്ച് എത്തിയത്.

രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്. ഇപ്പോളിതാ, ആലിയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ വണ്ടര്‍ വുമണ്‍. വണ്ടര്‍ വുമണ്‍ താരം ഗല്‍ ഗഡോട്ട് ആണ് ആശംസകളുമായി എത്തിയത്. മൂന്ന് ഹൃദയത്തിന്റെ ഇമോജികള്‍ ആലിയയുടെ പോസ്റ്റിന് താഴെ ഗല്‍ പങ്കുവയ്ക്കുകയായിരുന്നു. ഹോളിവുഡ് താരം ആലിയയ്ക്ക് ആശംസകളുമായി എത്തിയത് ആരാധകരും ആഘോഷമാക്കിയിരിക്കുകയാണ്. ഹേര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തില്‍ ഗല്‍ ഗഡോട്ടിനൊപ്പം ആലിയ അഭിനയിക്കുന്നുണ്ട്.

Also Read: ചീട്ടു കളിക്കാനും, മദ്യപിക്കാനുമുള്ള വേദിയല്ല ‘അമ്മ’: ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇടവേള ബാബു

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു ആലിയയും രണ്‍ബീറും വിവാഹിതരായത്. ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ഇരുവരുടേതുമായി ഇനി പുറത്തിറങ്ങാനുള്ളത്. ആര്യന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് സിനിമയില്‍ നിന്ന് ആലിയ ഒരു ചെറിയ ഇടവേളയെടുക്കുമെന്നും അതിന് ശേഷം സിനിമയില്‍ സജീവമാകുമെന്നും കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button