GeneralIndian CinemaLatest NewsMollywood

സന്ദീപ് അജിത് കുമാറിന്റെ ക്രൗര്യം: ചിത്രീകരണം ഉടൻ ആരംഭിക്കും

സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്ന ക്രൗര്യം എന്ന ചിത്രത്തിൻ്റെ പൂജയും, ഓഡിഷനും മാനന്തവാടിയിൽ നടന്നു. മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ ശ്രീമതി രത്നവല്ലി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമ താരം വിജയൻ വി നായർ, അഞ്ചൽ മോഹൻ, ഭവിൻ, റഷീദ് നീലാംബരി, വ്യാപാരി വ്യവസായി സെക്രട്ടറി മഹേഷ്‌, വയനാട് ഡ്രീംസ്‌ പ്രസിഡന്റ് സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാനന്തവാടി ടാക്കീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രദീപ്‌ പണിക്കർ ആണ് കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്നത്. ജൂലൈ മാസത്തിൽ വയനാട്, കോഴിക്കോട്, പാലക്കാട്‌ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും.

Also Read: വിജയ് ബാബുവിന്റെ മാസ് എൻട്രി: ‘അമ്മ’യുടെ വീഡിയോയ്‌ക്കെതിരെ വിമർശനം

കോ പ്രൊഡ്യൂസർ – സുരേഷ് ഐശ്വര്യ, ഷംസീർ, പ്രൊഡക്ഷൻ കൺട്രോളർ – ഉല്ലാസ് ശങ്കർ, ക്യാമറ -നഹിയാൻ, കല – അഭി അച്ചൂർ, മേക്കപ്പ് – ഷമീർ മുട്ടിൽ, പിആർഒ – അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button