CinemaGeneralIndian CinemaKollywoodLatest News

ആരാധകർ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ ഇതാ: മനോഹര ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്

തെന്നിന്ത്യയിലെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്ന നയൻതാര – വിഘ്നേഷ് ശിവൻ വിവാഹച്ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമാണ് വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തെത്തിയത്. അതിഥികളായി എത്തിയ ഷാരൂഖ് ഖാ‍ൻ, രജനികാന്ത്, മണിരത്നം എന്നിവർക്കൊപ്പമുള്ള വിഘ്നേഷിന്റെയും നയൻതാരയുടെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്ന അവസരത്തിൽ വിഘ്നേഷ് തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്.

ജൂൺ 9നാണ് നടി നയൻതാരയും സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയ്ക്ക് അടുത്തുള്ള മഹാബലിപുരത്തെ റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ദമ്പതികളുടെ പേരു പതിച്ച ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞായിരുന്നു നയൻസ് വിവാ​ഹത്തിന് എത്തിയത്. കസവു മുണ്ടും കുർത്തയും ആയിരുന്നു വിക്കിയുടെ വിവാഹവേഷം. താലിയെടുത്തു നൽകിയത് രജനികാന്ത് ആയിരുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button