CinemaGeneralIndian CinemaLatest NewsMollywood

ജയസൂര്യയുടെ ഈശോ ഒടിടിയിൽ: നമിതയുടെ ക്യാരക്ടർ പോസ്റ്റർ എത്തി

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിലെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നമിത പ്രമോദ് അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.

പേരു കൊണ്ട് ഏറെ ചർച്ചയായ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം ഉടൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുമെന്നാണ് വിവരം. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് ചിത്രം സോണി ലിവ് സ്വന്തമാക്കിയത്.

Also Read: ഇത് ആർക്ക് വേണ്ടിയാണന്ന് മനസ്സിലാക്കാൻ വലിയ പോലീസ് ബുദ്ധിയൊന്നും വേണ്ട: ആർ ശ്രീലേഖയ്ക്കെതിരെ ആലപ്പി അഷറഫ്

സുനീഷ് വരനാടിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്. റോബി വര്‍ഗീസ്സ് രാജ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയർന്നുവന്നിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണമാണ് ചില ക്രിസ്തീയ സംഘടനകള്‍ ഉയർത്തിയത്. എന്നാൽ, പേര് മാറ്റില്ലെന്നും ‘നോട്ട് ഫ്രം ദ ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button