CinemaGeneralIndian CinemaLatest NewsMollywood

അത്തരത്തിലുള്ള കുറേ വേഷങ്ങൾ നിരസിച്ചു, കരിയറിൽ അത് ഗുണം ചെയ്‌തു: സുരഭി ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവ് സുരഭിയ്ക്കുണ്ട്. എം 80 മൂസ എന്ന പരമ്പരയിലെ പാത്തു എന്ന കഥാപാത്രമായാണ് സുരഭി മലയാളികൾക്ക് പരിചിതയായത്. പിന്നീട് സിനിമകളിലും സുരഭി തിളങ്ങി. അനൂപ് മേനോന്റെ പത്മ എന്ന ചിത്രമാണ് സുരഭിയുടേതായി അവസാനം തിയേറ്ററിലെത്തിയത്.

ഇപ്പോളിതാ, തന്റെ സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സുരഭി. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയം കൊണ്ട് പല വേഷങ്ങളും ഒഴിവാക്കി എന്നാണ് സുരഭി പറയുന്നത്. എം 80 മൂസയിലെ പാത്തു എന്ന കഥാപാത്രത്തിന് സമാനമായി നിരവധി കഥാപാത്രങ്ങൾ വന്നിട്ടുണ്ടെന്നും താൻ അത് നിരസിക്കുകയായിരുന്നുവെന്നും സുരഭി കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: കാർലോസ് ആയി ജോജു ജോർജ്, വേറിട്ട ലുക്കിൽ സിദ്ദിഖ്: ‘പീസ്’ ട്രെയ്‍ലർ എത്തി

സുരഭി ലക്ഷ്മിയുടെ വാക്കുകൾ:

 

മലയാള സിനിമയിൽ ഞാൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയം കൊണ്ടാണ് പല വേഷങ്ങളും ഒഴിവാക്കിയത്. എനിക്ക് ഓപ്ഷനുകൾ കുറവായിരുന്നു. എം 80 മൂസയിലെ പാത്തു എന്ന കഥാപാത്രത്തിന് സമാനമായി നിരവധി കഥാപാത്രങ്ങൾ വന്നിട്ടു‌‌ണ്ട്. ഞാൻ അത്തരത്തിലുള്ള കഥാപാത്രങ്ങൾ നിരസിച്ചു. എന്നാൽ, അത് എന്റെ കരിയറിനെ സഹായിച്ചിട്ടുണ്ട്. എല്ലാതരത്തിലുള്ള വേഷങ്ങളിലേക്കും വിളിക്കുന്നുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ അത്തരത്തിലുള്ള വഴക്കം നിലനിർത്താനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഇതുവരെ ചെയ്തതിൽ പ്രയാസമേറിയ കഥാപാത്രം ജയരാജിന്റെ ‘അവളി’ലേത് ആയിരുന്നു.ബധിരയും മൂകയുമായ കഥാപാത്രത്തിനായി നിരവധി ഹോം വർക്കുകൾ ചെയ്തു. ആ വേഷത്തിന് എന്റെ ഭാവന ഉപയോഗിക്കാൻ കഴിഞ്ഞില്ല. എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അത്.

 

shortlink

Related Articles

Post Your Comments


Back to top button