CinemaGeneralIndian CinemaLatest NewsMollywood

കലാമർമ്മം മനസ്സിലാകാത്തവർ കൊണ്ട് കേസ് കൊട്: ശാരദകുട്ടി

കുഞ്ചാക്കോ ബോബനെ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് കാരണമായത്.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദകുട്ടി. കലാമർമ്മം മനസ്സിലാകാത്തവർ കൊണ്ട് കേസ് കൊട് എന്നാണ് ശാരദകുട്ടി പറയുന്നത്. വഴിയിലെ കുഴി സിനിമ കാണലിന് തടസ്സമാകരുതെന്നത് എത്ര നല്ല ആശയമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: ഒരു വാചകത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ തിരിയുന്നുവെങ്കിൽ നമ്മുടെ പോക്ക് ശരിയല്ല: ബാ​ദുഷ

ശാരദകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

‘അന്നദാതാവായ പൊന്നുതമ്പുരാ’നൊപ്പം നടക്കാനിറങ്ങിയപ്പോൾ പോലും കുഞ്ചൻ നമ്പ്യാർ തന്റെ കവിധർമ്മം മറന്നില്ല. കൊട്ടാര ഭക്ഷണത്താൽ കേടുവന്ന തന്റെ വയറിന്റെ ദുരവസ്ഥ രാജാവിനെ ബോധ്യപ്പെടുത്താനായി , വഴിയേ വയറിളക്കി നടന്നു പോകുന്ന പയ്യിനെ ചൂണ്ടി , ” പയ്യേ നിനക്കും പക്കത്താണോ ഊണ്” എന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്. (കേട്ട കഥയിൽ പക്ഷഭേദങ്ങളുണ്ടാകാം എന്നാലും ആശയം ഏറെക്കുറെ ഇതു തന്നെയാണ്.)
ബോധമുള്ളവനെങ്കിൽ രാജാവിന് കവിയുടെ ഉദ്ദേശം മനസ്സിലായിരിക്കും. കാര്യം ബോധ്യപ്പെട്ടിരിക്കും. മെച്ചപ്പെട്ട ഊണ് കവിക്കും പശുവിനും തരപ്പെടുത്തിയിരിക്കും.
പരസ്യവും ഒരു കലയാണ്. വിമർശനോപാധിയാണ്. ഭരണകൂട വിമർശനം കൂടി കലയുടെ ലക്ഷ്യമാകണം. കല രാഷ്ട്രീയം കൂടിയാണ്. അതിന് ഐറണി ഒരു നല്ല ആയുധമാണ്. വിരുത്തങ്ങളിലെ പൊരുത്തം.
വഴിയിൽ കുഴിയുണ്ടാകാം. അത് സിനിമാ കാണലിന് തടസ്സമാകരുത്. എത്ര നല്ല ആശയമാണത്.
കുണ്ടും കുഴിയും നിറഞ്ഞ ജീവിത സാഹചര്യങ്ങളെ താണ്ടിത്തന്നെ നിലനിർത്തിയ സിനിമയോടുള്ള അടങ്ങാത്ത പാഷനെ അതോർമ്മിപ്പിച്ചു. കലാമർമ്മം മനസ്സിലാകാത്തവർ കൊണ്ട് കേസ് കൊട്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button