CinemaGeneralIndian CinemaLatest NewsMollywood

മനസ്സിൽ പ്രണയം നിറയ്ക്കാൻ ശലഭമഴ: മ്യൂസിക് ആൽബം റിലീസ് ചെയ്തു

പ്രണയത്തിന്റെയും മഴയുടേയും സം​ഗീതവുമായി ശലഭമഴ എന്ന മ്യൂസിക് ആൽബം റിലീസായി. ഷാരോൺ കെ വിപിനാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസായത്. ഷെറിൻ സ്റ്റീഫൻ ആണ് ​ഗാനത്തിന്റെ രചനയും സം​ഗീതവും നിർവ്വഹിച്ചത്. അനൂപ് ശങ്കരും പദ്മശ്രീയും ചേർന്നാണ് മനോഹരമായ ​ഗാനം ആലപിച്ചിരിക്കുന്നത്. 24 മോഷൻ ഫിലിംസ് ആണ് നിർമ്മാണം.

Also Read: മികച്ച പ്രേക്ഷക പ്രതികരണവുമായി വാനിലുയരെ: ഓരോ ഭാരതീയനും കാണേണ്ട ചിത്രം

കൗമാര കാലത്ത് പ്രണയത്തിലായിരുന്ന രണ്ടുപേരുടെ കഥയാണ് ആൽബം പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇരുവരും പിരിയേണ്ടിവരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടുന്നതും അതിന് ശേഷം ഉണ്ടാകുന്ന സംഭവങ്ങളുമാണ് ആൽബത്തിൽ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് കരുതിവച്ച ചിലങ്ക കാമുകിയ്ക്ക് കാമുകൻ സമ്മാനിക്കുകയും അവർ ഒന്നാകുന്നതുമാണ് മനോഹരമായ സം​ഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്.

ഡിഒപി ആന്റ് എഡിറ്റ് – അമോസ് പുതിയാട്ടിൽ, അറേഞ്ച്മെന്റ് മിക്സ് ആന്റ് മാസ്റ്റർ – രാമു രാജ്, റെക്കോഡിം​ഗ് സ്യൂട്ട് – എയുഎം സ്റ്റുഡിയോ തൃശ്ശൂർ, മേക്കപ്പ് – ശബാന പ്രകാശൻ, ക്യാമറ അസിസ്റ്റന്റ് – ജീവാനന്ദ്, മഹേഷ്, ലൈറ്റ് യൂണിറ്റ് – മയൂർ ക്രിയേഷൻസ് തൃശ്ശൂർ, ലൈറ്റ് മാൻ – അക്ഷയ്, വിഷ്ണു, ലൊക്കേഷൻ – ബ്ലൂ സെറീൻ റിസോർട്ട് തൃശ്ശൂർ.

 

shortlink

Related Articles

Post Your Comments


Back to top button