CinemaLatest NewsNew ReleaseNEWS

ദുല്‍ഖറിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് ഈണം നൽകുന്നത് അമിതാഭ് ബച്ചന്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ സംഗീത സംവിധായകനായി അമിതാഭ് ബച്ചന്‍. ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന ‘ഛുപ്’ എന്ന ചിത്രത്തിനാണ് ബച്ചന്‍ സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

‘എല്ലാം വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഞാന്‍ അമിത് ജിയോട് ഛുപ് സിനിമ കാണാണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം സിനിമ കണ്ടതിന് ശേഷം വിളിച്ചു. സിനിമ കണ്ടപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായ വികാരം ഇതാണ് എന്ന് പറഞ്ഞ് പിയാനോയില്‍ ഒരു ട്യൂണ്‍ വായിച്ചു. അത് അദ്ദേഹത്തെ സ്പര്‍ശിച്ചിരുന്നു. തനിക്ക് അത്ഭുതം തോന്നി’.

Read Also:- ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു, അദ്ദേഹം എന്റെ ഓണം നശിപ്പിച്ചു: ബാല

‘എനിക്ക് ഈ ട്യൂണ്‍ ഉപയോഗിക്കാമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അങ്ങനെ അദ്ദേഹം അത് എന്റെ സിനിമയ്ക്ക് സമ്മാനിക്കുകയായിരുന്നു. ഇന്ന് ഛുപ് അമിത് ജിയുടെ ഒഫീഷ്യല്‍ കോമ്പോസിഷന്‍ ലഭിച്ച ചിത്രമാണിത്’ സംവിധായകൻ പറഞ്ഞു. ദുല്‍ഖറിനൊപ്പം സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി, എന്നിവരാണ് ഛുപില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. സെപ്റ്റംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button