CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കല്യാണ ചെക്കനും പെണ്ണുമായി ബേസിലും ദർശനയും: ‘ജയ ജയ ജയ ജയ ഹേ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ്. നാഷിദ് മുഹമ്മദ്‌ ഫാമിയും സംവിധായകൻ വിപിൻ ദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിരവധി സെലിബ്രിറ്റികൾ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തിരുന്നു.

ഷെയ്ൻ നിഗം നായകനാകുന്ന ‘വേല’: ക്യാരക്ടർ പോസ്റ്റർ പുറത്ത്

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. വധു വരന്മാരുടെ വേഷത്തിൽ ദർശനയും ബേസിലും എത്തുന്ന ഫസ്റ്റ് ലുക്ക് വളരെ കുറച്ചു സമയം കൊണ്ട് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ഇതിനോടകം സംവിധായകൻ എന്ന നിലയിൽ നിന്ന് മാറി നടൻ എന്ന നിലയിൽ ശ്രദ്ധേയമായ സംഭാവനകൾ മലയാള സിനിമക്ക് ബേസിൽ നൽകിയിട്ടുണ്ട്. കാമ്പുള്ള വേഷങ്ങളിലൂടെ ദർശന രാജേന്ദ്രനും പ്രേക്ഷകരുടെ പ്രീതി നേടിയിട്ടുണ്ട്. ഇരുവരും ജോഡികളായി എത്തുന്ന ചിത്രത്തിനെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ദീപാവലി റീലീസായി ‘ഒക്ടോബർ 21’ ചിത്രം തീയേറ്ററുകളിലെത്തും.

‘ചില നിയോഗങ്ങള്‍ അങ്ങനെ ആണ് നമ്മളെ തേടി എത്തും’: സന്തോഷ വാർത്ത പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ഐക്കൺ സിനിമാസ് ‘ ജയ ജയ ജയ ജയ ഹേ’ യുടെ വിതരണക്കാർ. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി- ബബ്ലു അജു, എഡിറ്റിങ്- ജോൺ കുട്ടി, അങ്കിത് മേനോൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഗാന രചന – വിനായക് ശശികുമാർ, ശബരീഷ് വർമ്മ. സംഘട്ടനം- ഫെലിക്സ് ഫുകുയോഷി റുവേ, കല- ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം- പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം- അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ- ഐബിൻ തോമസ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടൻ, വാർത്താ പ്രചരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്.

shortlink

Related Articles

Post Your Comments


Back to top button