CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’: ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചി: ഷറഫുദ്ദീന്‍, ഭാവന, അനാര്‍ക്കലി നാസര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത് അദ്ദേഹം തന്നെയാണ്. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അശോകന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മമ്മൂക്കയുടെ ജീവിതത്തില്‍ ആദ്യമായി വന്ന അസ്വസ്ഥത ആയിരിക്കാം അത്: വെളിപ്പെടുത്തലുമായി ദിനേശ് പണിക്കര്‍

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ഖാദറും ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ രാജേഷ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ റുഷ്ദി ഛായാഗ്രഹണവും, മിഥുന്‍ ചാലിശ്ശേരി കലാസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഗാനരചന- വിനായക് ശശികുമാർ, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ഷനും നിര്‍വ്വഹിച്ചത് ശബരിദാസ് തോട്ടിങ്കലും സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ശ്യാം മോഹൻ, കിരണ്‍ കേശവ്. അമല്‍ ചന്ദ്രന്‍ മേക്കപ്പും മെല്‍വി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button