CinemaGeneralIndian CinemaLatest News

പുഷ്പ 2വിൽ സാമന്ത ഇല്ല, പകരമെത്തുന്നത് ഈ നടി

അല്ലു അർജുനിന്റെ പുഷ്‍പയുടെ രണ്ടാം ഭാഗമെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പുഷ്പ ദി റൈസിന്റെ രണ്ടാം ഭാ​ഗമായ പുഷ്പ 2 ദി റൂളിന്റെ അണിറയ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. രക്ത ചന്ദനം കടത്തുന്ന പുഷ്‍പ രാജിൻറെ ജീവിതയാത്രയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദി റൈസ് പ്രമേയമാക്കിയത്. അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് പുഷ്‍പ ദി റൂൾ എന്ന രണ്ടാം ഭാഗത്തിൽ പറയുന്നത്.

പുഷ്പ ആദ്യ ഭാ​ഗം തിയേറ്ററിൽ എത്തുന്നതിന് മുൻപേ ഹിറ്റായിരുന്നു ചിത്രത്തിലെ ഗാനങ്ങൾ. അതിൽ ‘ഓ അണ്ടവാ’ എന്ന ഡാൻസ് നമ്പറിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്. നടി സാമന്തയായിരുന്നു പാട്ടിന് ചുവടുവെച്ചത്. ഇപ്പോൾ രണ്ടാം ഭാഗം ഒരുങ്ങുന്ന ചിത്രത്തിലും അത്തരമൊരു ഡാൻസ് നമ്പർ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സാമന്തയാകില്ല. പകരം ബോളിവുഡ് നടി മലൈക അറോറയായിരിക്കും ഡാൻസ് നമ്പറിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന.

Also Read: ലോകേഷിന്റെ ഗ്യാങ്‌സ്റ്റർ ചിത്രത്തിൽ ദളപതിക്ക് വില്ലനായി പൃഥ്വിരാജ്?!

ഈ വാർത്ത പുറത്ത് വന്നതോടെ സാമന്തയുടെ ആരാധകർ ഏറെ നിരാശയിലാണ്. മൂന്ന് മിനിറ്റ് മാത്രമുള്ള ഗാന രംഗത്തിനായി അഞ്ച് കോടിയായിരുന്നു സാമന്തയുടെ പ്രതിഫലം.

shortlink

Related Articles

Post Your Comments


Back to top button