CinemaGeneralIndian CinemaLatest NewsMollywood

‘കാക്കിപ്പട’ ചിത്രീകരണം പൂർത്തിയായി

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. ഏറെ പ്രശംസ പിടിച്ചു പറ്റിയ ‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചാഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ് വി ഫിലിംസിൻ്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ചു ഒരു സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയത്തിനു രൂപം കൊടുത്തിരിക്കുന്നത്. ഒരു കേസന്വേഷണത്തിലൂടെയാണ് കഥാപുരോഗതി, തെളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് റിസർവ്വ്ഡ് പൊലീസ് കോൺസ്റ്റബിൾമാരുടെ ജീവിതത്തിലൂടെ ഈ സിനിമ സഞ്ചരിക്കുന്നു.

വലിയ ഉത്തരവാദിത്തമാണ് ഇവരിൽ നിഷിപ്തമായിരിക്കുന്നത്. ഇത് അവരുടെ സംഘർഷത്തെ വർദ്ധിപ്പിക്കുന്നു. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തു നാഥ്, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ആരാധിക, ജയിംസ് ഏല്യാ, സഞ്ജിമോൻ പാറായിൽ, വിനോദ് സാക്ക് ( രാക്ഷസൻ ഫെയിം ), മാലാ പാർവ്വതി, സൂര്യ കൃഷ്ണാ, ഷിബു ലാബൻ, പ്രദീപ് എന്നിവരും പ്രധാന താരങ്ങളാണ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Also Read: ‘നിങ്ങൾക്ക് അറിയുന്ന ആർക്കെങ്കിലും പ്രശ്നമുണ്ടായോ? ഒരു കേസ് എന്റെയടുത്ത് കൊണ്ടുവാ, ഞാൻ രക്ഷിച്ചു തരാം’: സുരേഷ് ​ഗോപി

തിരക്കഥ, സംഭാഷണം – ഷെബി ചൗഘട്ട്, ഷെജി വലിയകത്ത്, സംഗീതം – ജാസി ഗിഫ്റ്റ്, കലാസംവിധാനം – സാബുറാം, മേക്കപ്പ് – പ്രദീപ് രം​ഗൻ, കോസ്റ്റ്യൂം ഡിസൈൻ – ഷിബു പരമേശ്വരൻ, നിർമ്മാണ നിർവ്വഹണം – എസ് മുരുകൻ, ഫോട്ടോ – അജി മസ്ക്കറ്റ്, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button