CinemaGeneralIndian CinemaLatest NewsMollywood

‘സ്‌കൂൾ, കോളേജ് വിനോദയാത്രകൾ സർക്കാർ ബസുകളിൽ ആക്കണം’: നടി രഞ്ജിനി

കഴിഞ്ഞ ദിവസമാണ് സ്കൂൾ വിദ്യാർത്ഥികളുടെ അടക്കം 9 പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടം നടന്നത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുമുണ്ട്. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി രഞ്ജിനി.

സ്‌കൂൾ, കോളേജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണമെന്നാണ് രഞ്ജിനി പറയുന്നു. ഇത് ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ കെഎസ്ആർടിസിക്ക് വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്നും നടി സമൂഹ മാധ്യമത്തിൽ കുറിച്ചു.

Also Read: ഷാരൂഖ് ചിത്രം ‘പത്താന്’ സീക്ക്വൽ ഒരുങ്ങുന്നു

രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അഞ്ച് വിദ്യാർഥികളടക്കം ഒൻപത് പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കേരളം അതീവ ദുഃഖത്തിലാണ്. വളരെ കർശനമായ മോട്ടോർ വാഹന നിയമങ്ങൾ ഉണ്ടായിട്ടും സ്വകാര്യ ബസുകൾ ഫ്‌ളാഷ് ലൈറ്റുകളും സൈറണും മറ്റും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സർക്കാരിനോട് എനിക്ക് ഒരു അപേക്ഷയാണുള്ളത്. സ്‌കൂൾ, കോളേജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ കെഎസ്ആർടിസിക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും. 2018ൽ ഉദ്ഘാടനം ചെയ്ത കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?.

shortlink

Related Articles

Post Your Comments


Back to top button