CinemaGeneralIndian CinemaLatest NewsMollywood

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു: അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദും മമ്മൂട്ടിയും ഒന്നിക്കുന്നു. ‘രാജമാണിക്യ’മാണ് മമ്മൂട്ടിയും അന്‍വര്‍ റഷീദും ആദ്യമായി ഒന്നിച്ച സിനിമ. വലിയ ഹിറ്റായിരുന്ന രാജമാണിക്യത്തിന് ശേഷം ‘അണ്ണന്‍ തമ്പി’ എന്ന ചിത്രത്തിനായാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. മമ്മൂട്ടി ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെട്ട ചിത്രം 2007 ലാണ് റിലീസ് ചെയ്തത്.

ഇപ്പോളിതാ, ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. സോഷ്യല്‍ മീഡിയ ട്രാക്കിങ് പേജുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ആര്‍ ജെ മുരുകനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുക എന്നാണ് വിവരം. അമല്‍ നീരദായിരിക്കും സിനിമയ്ക്ക് വേണ്ടി ക്യമാറ ചലിപ്പിക്കുക. പുതിയ വാർത്ത എത്തിയതോടെ സിനിമയുടെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Also Read: ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ ചിയാന്‍ വിക്രം: കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി പാ രഞ്ജിത്തിന്റെ ‘തലങ്കാൻ’

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’, ജിയോ ബേബിയുടെ ‘കാതല്‍’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന സിനിമകൾ.

shortlink

Related Articles

Post Your Comments


Back to top button