CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ജീവിതത്തിലെ പച്ചപ്പ് നഷ്ടപ്പെടുന്ന പച്ച മനുഷ്യരുടെ കഥയുമായി ‘പച്ച’: ചിത്രീകരണം പൂർത്തിയായി

ജീവിതത്തിലെ പച്ചപ്പ് നഷ്ടമാകുന്ന പച്ച മനുഷ്യരുടെ കഥ പറയുകയാണ് പച്ച എന്ന ചിത്രത്തിലൂടെ സംവിധായകൻ കാവിൽ രാജ്. അരങ്ങുതാളം അക്കരേക്ക് എന്ന ചിത്രത്തിനു ശേഷം കാവിൽ രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പച്ച’ സിനിഫ്രണ്ട്‌സ് ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ‘പച്ച’ ഡിസംബറിൽ തീയേറ്ററിലെത്തും.

പ്രകൃതിയുടെയും, പ്രണയത്തിൻ്റേയും നിറമാണ് പച്ച. പ്രതീക്ഷയുടേയും, പരിസ്ഥിതിയുടേയും പ്രതിബിംബമാണ് പച്ച. ആ പച്ചപ്പ് നഷ്ടപ്പെടുന്ന കുറെ പച്ച മനുഷ്യരുടെ പച്ചയായ കഥ പറയുകയാണ് ‘പച്ച’ എന്ന ചിത്രം. പുരയും, പുരയിടവും നഷ്ടപ്പെടുന്ന ഹതഭാഗ്യരായ കുറെ മനുഷ്യരുടെ കഥ. സ്വന്തം മകളെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരമ്മയുടെ കണ്ണീരിൻ്റെ കഥ. കവിയിത്രിയും സാമൂഹ്യ പ്രവർത്തകയുമായ ഒരു സ്നേഹ സമ്പന്നയുടെ സമരത്തിൻ്റെ കഥ. ജാതിയിൽ താഴ്ന്നവനാണെന്ന അപകർഷതാബോധമുള്ള കാമുകനെ ചോദ്യശരങ്ങൾ കൊണ്ട് എതിരിടുന്ന, ആധുനിക സ്ത്രീ സമൂഹത്തിൻ്റെ പ്രതിനിധിയായ കാമുകിയുടെ കഥ. ഇതൊക്കെയാണ് പച്ച എന്ന ചിത്രം നമ്മോട് പറയുന്നത്.

‘പ്രണയമേ, നീ എന്റെ ഉമീനീർ ആവുക, ശരീരത്തിലേക്കു പടരുക’; അഭയ ഹിരണ്മയിയുടെ കുറിപ്പ് വൈറൽ

തൃശൂർ ജില്ലയിലെ എഴുത്തുകാരുടെ സംഘടനയായ സർഗസ്വരത്തിൻ്റെ ജനറൽ സെക്രട്ടറിയായ സംവിധായകൻ കാവിൽ രാജ് നല്ലൊരു എഴുത്തുകാരൻ കൂടിയാണ്. ചിത്രത്തിൻ്റെ, രചനയും, ഗാനരചനയും കാവിൽ രാജിൻ്റേതാണ്. ചിത്രത്തിനായി പുതിയ ഗായകർ ആലപിച്ച ഗാനങ്ങൾ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിഫ്രണ്ട്‌സ് എന്ന കൂട്ടായ്മ എല്ലാവരുടെയും സഹകരണത്തോടെ നിർമ്മിച്ച ചിത്രമാണ് പച്ച .

വിനോദ് കോവൂർ, ഗായത്രി ഷാലു രാജ്, ഹബീബ് ഖാൻ, സലീം ഹസൻ, കലാമണ്ഡലം പരമേശ്വരൻ, ഉണ്ണികൃഷ്ണൻ നെട്ടിശ്ശേരി, ബാലചന്ദ്രൻ പുറനാട്ടുകര, ജിയോ മാറഞ്ചേരി, അനുപമ, സറീന, അനുശ്രീ, ജയശ്രീ, സമഅഷറഫ്, ക്രിസ്റ്റൽ, പ്രണവ് കൃഷ്ണ, വൈഷ്ണവ് കൃഷ്ണ, ആനന്ദ് കൃഷ്ണ എന്നിവർ അഭിനയിക്കുന്നു. വിനോദ് കോവൂർ ആദ്യമായി നായകനാവുകയും, ഗായകനാവുകയും ചെയ്യുന്ന ചിത്രമാണ് പച്ച. ടോപ് സിംഗർ ഫെയിം ശ്രീഹരി കേരളശ്ശേരി ആദ്യമായി പശ്ചാത്തല ഗാനം പാടുന്നതും പച്ചയിലാണ്.

എന്നെ വിവാഹം ചെയ്തതായും എന്റെ കുട്ടികള്‍ അയാളുടേതാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചു: രവീണ ടണ്ടന്‍

ഛായാഗ്രഹണം – മധു കാവിൽ, ഗാനരചന – കാവിൽ രാജ്, സംഗീതം – ആർഎൻ രവീന്ദ്രൻ, മിക്കു കാവിൽ, ആലാപനം – വിനോദ് കോവൂർ, ശ്രീഹരി കേരളശ്ശേരി, ചാന്ദ്നി മിക്കു, എഡിറ്റിംഗ് – സജീഷ് നമ്പൂതിരി, കല – അനീഷ് പിലാപ്പുള്ളി, ചമയം – ഷിജി താനൂർ, കോസ്റ്യൂം – സുധി, ശബ്ദസന്നിവേശം – റിച്ചാഡ് അന്തിക്കാട്, മാനേജർ- ജയൻ പെരിങ്ങോട്ടുകുറിശ്ശി, സഹസംവിധാനം – ജേക്കബ് സൈമൺ, അസിസ്റ്റൻ്റ് ഡയറക്ടർ – ജയരാജ് മേനോൻ, പിആർഒ- അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button