GeneralLatest NewsMollywoodNEWSWOODs

എറണാകുളം പൊലീസ് ക്ലബില്‍ മമ്മൂട്ടി!! ഫോട്ടോ വൈറൽ

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്രിസ്റ്റഫർ'

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി മമ്മൂട്ടിയുടെ പുത്തൻ ചിത്രം എറണാകുളം പൊലീസ് ക്ലബിനു മുന്നിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രമായ ‘ക്രിസ്റ്റഫറി’ല്‍ നിന്നുള്ള സ്റ്റൈലൻ ഫോട്ടോയാണത്.

read also: അദ്ദേഹത്തിന് പ്രത്യേക ദിവ്യശക്തിയുണ്ട്, നടിയ്‌ക്കൊപ്പം ലൈംഗിക വിവാദത്തിലായ നിത്യാനന്ദയെ പുകഴ്ത്തി നടി മീര

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഉദയ കൃഷ്‍ണ തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button