GeneralLatest NewsNEWS

ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്; നെഞ്ചില്‍ എപ്പോഴും പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്: സമീറ റെഡ്ഡി

കരിയറിന്റെ തുടക്കകാലത്ത് പലരും തന്നോട് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി സമീറ റെഡ്ഡി. എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നു ചെയ്തത് എന്ന് പറഞ്ഞ നടി അതൊരു ഭ്രാന്തമായ കാലഘട്ടമായിരുന്നു എന്ന് കൂട്ടിച്ചേർത്തു.

സമീറയുടെ വാക്കുകൾ :-

‘പത്ത് വര്‍ഷത്തിന് മുന്‍പ് ബോളിവുഡ് പ്ലാസ്റ്റിക് സര്‍ജറിയുടെ പിന്നാലെയായിരുന്നു. മൂക്ക് അല്ലെങ്കില്‍ അസ്ഥികളുടെ ഘടന എന്നിവ മാറ്റുന്നതിനായി ആയിരുന്നു ഇത്. എനിക്ക് നെഞ്ചില്‍ എപ്പോഴും പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്. ജോലിയുടെ ഭാഗമെന്നായിരുന്നു പറഞ്ഞിരുന്നത്. ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്.

പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സിനിമാ ലോകത്ത് പലരും തുറന്നു പറഞ്ഞിരുന്നതിനാല്‍ സ്തന ശസ്ത്രക്രിയ ചെയ്യാന്‍ പോലും തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍, ഇത് വേണോ? ഒരു നടിയെന്ന നിലയില്‍ ഇത് ചെയ്യേണ്ടതുണ്ടോ? എന്താണ് ഇതിന്റെയൊക്കെ ആവശ്യം എന്ന് ഞാന്‍ ആലോചിച്ചു. അതിന് പിന്നാലെ ഒരു തീരുമാനം തനിക്ക് എടുക്കാനായതില്‍ സന്തോഷമുണ്ട്.

എന്നാല്‍, ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നവരോട് വിരോധമൊന്നുമില്ല. അവര്‍ക്കത് സന്തോഷം നല്കുന്നുവെങ്കില്‍ അവര്‍ ജീവിക്കട്ടെ, അവരെ ജീവിക്കാന്‍ അനുവദിക്കൂ. അവരെ വിലയിരുത്താന്‍ നമ്മളാരാണ്.’

 

shortlink

Related Articles

Post Your Comments


Back to top button