GeneralLatest NewsNEWS

മമ്മൂക്ക അപ്ഡേറ്റ് ആണ് ലാലേട്ടൻ അത്ര പോരാ എന്നാണ് ചർച്ച, മമ്മൂക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് നോക്കൂ: ഒമർ ലുലു

മമ്മുക്കാ ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷൻ ഒക്കെ വേറെ ലെവൽ ആണ് ലാലേട്ടൻ അത്ര പോരാ എന്നൊക്കെയാണ് സിനിമ ഗ്രൂപ്പുകളിലെ ചർച്ചയെന്നും എന്നാൽ മമ്മൂട്ടി ഒഴിവാക്കി വിട്ട ചിത്രങ്ങൾ നോക്കിയാൽ സത്യാവസ്ഥ മനസിലാക്കാമെന്നും സംവിധായകൻ ഒമർ ലുലു. ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ കുറിപ്പാണ് ചർച്ചയാകുന്നത് .

പോസ്റ്റിന്റെ പൂർണ്ണരൂപം :

ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിൽ ഉള്ള ചർച്ച മമ്മുക്കാ ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷൻ ഒക്കെ വേറെ ലെവൽ ആണ് ലാലേട്ടൻ അത്ര പോരാ എന്ന്. എന്നിട്ട് മമ്മുക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് മാത്രം നോക്കൂ. രാജാവിന്റെ മകൻ, കമ്മീഷണർ, ഏകലവ്യൻ, ചാണക്ക്യൻ, മെമ്മറീസ്, ദൃശ്യം ഇങ്ങനെ പോകുന്നു ലിസ്റ്റ്‌.

സിനിമ എന്നത് ഒരു മാജിക്ക് ആണ് ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക്,100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങൾ. ഇനി ഞാന്‍ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ രജനി സാറിന് മാത്രമേ എന്നെ വിമർശിക്കുവാൻ ഉള്ള അറിവ് ഉള്ളൂ. അപ്പോ ഓക്കെ ഗുയ്സ്.

shortlink

Related Articles

Post Your Comments


Back to top button