Latest NewsMollywood

പൂർണിമ ഇന്ദ്രജിത്ത് വീണ്ടും വെള്ളിത്തിരയിലേക്കോ ?

വിവാഹത്തോടെ സിനിമാഭിനയം നിര്‍ത്തിയെങ്കിലും പൂര്‍ണിമ ഇന്ദ്രജിത്തിന് ഭര്‍ത്താവിലൂടെ അല്ലാതെ തന്നെ സിനിമയും സിനിമാക്കാരുമായി നല്ല ബന്ധമുണ്ട്. പരസ്യങ്ങളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും തിരിച്ചുവരവ് നടത്തിയ താരമിപ്പോൾ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

വല്യേട്ടന്‍, നാറാണത്ത് തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, രണ്ടാംഭാവം തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ദ്രജിത്തിനൊപ്പം വൈറസിലൂടെയാണ് താരപത്‌നി തിരിച്ചെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മലയാള സിനിമയിലെ മിക്ക താരങ്ങളും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമ വിഷുവിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. തിരിച്ചുവരവില്‍ ഇന്ദ്രജിത്തിനൊപ്പമാണ് പൂര്‍ണ്ണിമ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button