GeneralLatest NewsTV Shows

മക്കൾക്ക് ഉപ്പയില്ലെന്നു വിചാരിക്കാനും എന്നെ ഉപേക്ഷിക്കാനുമാണ് അവര്‍ ആവശ്യപ്പെടുന്നത്; ബഷീര്‍ ബഷി

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബഷീര്‍ ബഷി. രണ്ടു വിവാഹം ചെയ്തതിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ആക്രമണങ്ങള്‍ക്ക് നേരിടുകയാണ് താരം.

തന്റെ ഭാര്യമാരുടെ ഫെയ്സ്ബുക്ക് ഇന്റ്ബോക്സിൽ മൊത്തം ഉപദേശങ്ങളാണെന്നു ബഷീര്‍ പറയുന്നു. ” മക്കൾക്ക് ഉപ്പയില്ലെന്നു വിചാരിക്കാനും എന്നെ ഉപേക്ഷിക്കാനുമാണ് അവര്‍ ആവശ്യപ്പെടുന്നത്. ആ സന്ദേശങ്ങൾ കാണുമ്പോൾ ചിരി വരും. ഭാര്യമാരും ചിരിച്ചുകൊണ്ടാണ് ഇതെല്ലാം വായിച്ചു കേൾപ്പിക്കുക. ഇതു പറയുന്ന ആളുകൾ വീട്ടിൽ കൊണ്ടുപോയി എന്റെ ഭാര്യയെ നോക്കുമോ? ചെലവിനു കൊടുക്കുമോ? എന്റെ മക്കൾക്ക് അസുഖം വരുമ്പോൾ ആശുപത്രിയിൽ കൊണ്ടു പോകുമോ. ഒരു കാര്യം മനസ്സിലാക്കണ്ടത് ഇതെല്ലാം ഞാൻ തന്നെയാണ് ചെയ്യുന്നത്. ഈ മെസേജ് അയക്കുന്നവരാരും ആ സമയത്ത് ഉണ്ടാവില്ലല്ലേ, എന്റെ ഭാര്യമാര്‍ അക്കൗണ്ടുകളൊക്കെ ഡിലീറ്റ് ആക്കി. അവര്‍ രണ്ടാളും കൂടിയെടുത്ത തീരുമാനമായിരുന്നു അത്. ഇനി ചിത്രങ്ങളൊന്നും ഇടേണ്ട എന്നാണ് അവരുടെ തീരുമാനം” ബഷീര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍പറയുന്നു.

ഇതില്‍ ഒന്നും താന്‍ തളരുന്നില്ലെന്നു പറഞ്ഞ താരം തനിക്ക് കുടുംബത്തെ മാത്രമേ നോക്കേണ്ടതുള്ളൂവെന്നും അവർക്ക് എന്നെക്കുറിച്ച് മോശമായി ഒന്നും പറയാനില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button