BollywoodGeneralLatest News

ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക; വിടാതെ ട്രോളന്മാര്‍

ഭർത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗററ്റു വലിക്കുമ്പോൾ ആസ്മയുടെ പ്രശ്നമില്ലേ

ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയുടെ പിറന്നാൾ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹശേഷമുള്ള താരസുന്ദരിയുടെ ആദ്യ ജന്മദിനമായാത് കൊണ്ട് തന്നെ വലിയ ആഘോഷമാണ് ഭര്‍ത്താവ് നിക് ജൊനാസ് ഒരുക്കിയത്. എന്നാൽ ആഘോഷങ്ങൾക്കു പിന്നാലെ പ്രിയങ്കയെ വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളന്മാര്‍.

മിയാമി ബീച്ചിൽ ഭർത്താവിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പം സിഗററ്റു വലിക്കുന്ന പ്രിയങ്കയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഭർത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗററ്റു വലിക്കുമ്പോൾ ആസ്മയുടെ പ്രശ്നമില്ലേ എന്ന് ചോദിച്ച് വിമര്‍ശകരും രംഗത്തെത്തിക്കഴിഞ്ഞു. താരം അവസരവാദിയാണെന്നും വിമർശകർ പറയുന്നു. മറ്റുള്ളവരെ നന്നാക്കും മുൻപ് സ്വയം നന്നാവാനും ഇക്കൂട്ടർ ആവശ്യപ്പെടുന്നു.

ജോധ്പുരിൽ പ്രിയങ്കയുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങൾ വേണ്ട എന്നു പറയുന്ന ആൾ സ്വന്തം വിവാഹത്തിന് അത് ഒഴിവാക്കാത്തതെന്തെന്നും വിമര്‍ശനങ്ങള്‍ മുന്‍പും ഉയര്‍ന്നിരുന്നു.

Tags

Post Your Comments


Back to top button
Close
Close