BollywoodLatest News

സെക്യൂരിറ്റിയുടെ മുഖത്ത് അടിച്ചതില്‍ സല്‍മാന്‍ ഖാനെതിരെ പ്രതിഷേധം; മാപ്പ് പറയണമെന്ന് ഒരു കൂട്ടര്‍; നടനെ പിന്തുണച്ച് മറ്റൊരു കൂട്ടര്‍

സല്‍മാന്‍ പ്രീമിയര്‍ ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തെ കാണാനായി തള്ളിക്കയറുന്ന ആരാധകരെ നിയന്ത്രിക്കുകയായിരുന്നു ഈ സെക്യൂരിറ്റി ഗാര്‍ഡ്

പുതിയ ചിത്രം ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ പരസ്യമായി സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിച്ച സല്‍മാന്‍ ഖാനാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ പ്രവൃത്തിയില്‍ നിരവധി പേരാണ് വിമര്‍ശനങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊതുസ്ഥലത്ത് വെച്ച് സെക്യൂരിറ്റി ഗാര്‍ഡിനെ തല്ലിയ നടന്‍ മാപ്പു പറയണമെന്നു ഒരു കൂട്ടം ആരാധകര്‍ ശക്തമായി ആവശ്യപ്പെടുന്നതിനിടെ മറ്റൊരു കൂട്ടര്‍ നടനെ പിന്തുണയ്ക്കുകയാണ്.

സല്‍മാന്‍ പ്രീമിയര്‍ ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തെ കാണാനായി തള്ളിക്കയറുന്ന ആരാധകരെ നിയന്ത്രിക്കുകയായിരുന്നു ഈ സെക്യൂരിറ്റി ഗാര്‍ഡ്. എന്നാല്‍ ആരാധകര്‍ക്കിടയിലൂടെ മുന്നോട് നടന്ന സല്‍മാന്‍ പെട്ടെന്ന് തിരിഞ്ഞ് ഉദ്യോഗസ്ഥന്റെ മുഖത്തടിക്കുന്നതായാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. സല്‍മാനെ കണ്ട ആവേശത്തില്‍ മുന്നോട്ട് കുതിച്ച താരത്തിന്റെ ഒരു കുട്ടി ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു മാറ്റിയതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വീഡിയോയില്‍ ദൃശ്യമല്ല.

shortlink

Related Articles

Post Your Comments


Back to top button