GeneralLatest NewsTV Shows

ഇന്ദ്രന്റെ തിരിച്ചുവരവ്; അവിശ്വസനീയമെന്ന് ആരാധകരും സീതയും

ടെലിവിഷന്‍ ആരാധകരുടെ ഇഷ്ട പരമ്പരയാണ് സീത. പരമ്പരയില്‍ പ്രധാന വേഷം ചെയ്യുന്ന നടന്‍ ഷാനവാസിനെ സെറ്റിലെ ചില പ്രശ്‌നത്തിന്റെ പേരില്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരുന്നു. അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാറുണ്ടെന്നുമായിരുന്നു ഈ സംഭവത്തെ ന്യായീകരിച്ചു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഇന്ദ്രന്റെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍.

ഗിരീഷ് കോന്നിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ സീരിയലില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റിനൊടുവില്‍ സീതയ്ക്കരികിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ദ്രന്‍. അപകടത്തെത്തുടര്‍ന്ന് ഇന്ദ്രന്‍ മരിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയത്. ആ വരവ് വിശ്വസിക്കാനാവുന്നില്ലെന്നാണ് സീതയും ആദിലക്ഷ്മിയും മാത്രമല്ല ആരാധകരും പറയുന്നത്. സീരിയലിന്റെ പുതിയ പ്രമോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി

shortlink

Related Articles

Post Your Comments


Back to top button