GeneralLatest NewsMollywood

ട്രാന്‍സ് വുമണ്‍ ഹരിണി നായികയാകുന്നു

രാജ്യത്ത്‌ ആദ്യമായാണ്‌ സിനിമയിൽ സ്‌ത്രീ നായികാവേഷത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനയിക്കുന്നത്

മമ്മൂട്ടിയുടെ പേരന്‍പ് എന്ന ചിത്രത്തിലൂടെ അഞ്ജലി അമീര്‍ എന്ന ട്രാന്‍സ് വുമണ്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയതിനു പിന്നില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും പുതിയൊരു നായികകൂടി എത്തുന്നു. എറണാകുളം കുമ്പളങ്ങി സ്വദേശിയായ ട്രാൻസ് വിമൻ ഹരിണിചന്ദനയാണ്‌ നായികയായി ചുവടു വയ്ക്കുന്നത്. മോഡലിങ്ങിലും നാടകരംഗത്തും സജീവമാണ് ഹരിണി‌.

അരുണ്‍ സാഗര്‍ സംവിധാനം ചെയ്യുന്ന ’ദൈവത്തിന്റെ മണവാട്ടി’ എന്ന സിനിമയിലാണ്‌ ഹരിണിചന്ദന മുഖ്യ കഥാപാത്രത്തിൽ എത്തുന്നത്. ഒരു സ്‌ത്രീ കഥാപാത്രത്തെയാണ് ഹരിണി അവതരിപ്പിക്കുന്നത്. രാജ്യത്ത്‌ ആദ്യമായാണ്‌ സിനിമയിൽ സ്‌ത്രീ നായികാവേഷത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനയിക്കുന്നത്. ഫിറോസ്‌ ഖാനാണ്‌ നായകന്‍.

shortlink

Related Articles

Post Your Comments


Back to top button