CinemaGeneralMollywoodNEWS

ക്ലാസ് മമ്മൂട്ടിക്ക് പ്രേക്ഷകരുടെ സല്യൂട്ട് : ഉണ്ടയുടെ ആദ്യ പ്രേക്ഷക പ്രതികരണം!

ആമാനുഷികനല്ലാത്ത സൂപ്പര്‍ താരത്തിന്റെ ലേബല്‍ ഉപയോഗിക്കാത്ത മമ്മൂട്ടിയിലെ പച്ചയായ നടനെ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞുവെന്നു പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നു

ഖാലിദ്‌ റഹ്മാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ടാമത് ചിത്രം ‘ഉണ്ട’ പ്രദര്‍ശനത്തിനെത്തി, മണികണ്ഠന്‍ എന്ന സബ് ഇന്‍സ്പെക്ടറായി മമ്മൂട്ടി സ്ക്രീനിലെത്തിയ ഉണ്ടയ്ക്ക് ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്,

ആമാനുഷികനല്ലാത്ത, സൂപ്പര്‍ താരത്തിന്റെ ലേബല്‍ ഉപയോഗിക്കാത്ത മമ്മൂട്ടിയിലെ പച്ചയായ നടനെ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞുവെന്നു പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നു, മുന്നറിയിപ്പിനും, പത്തേമാരിക്ക് ശേഷം മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രം ബിഗ്‌സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞ ആഹ്ലാദ നിമിഷമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ഛത്തീസ്ഗഡിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോയ ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്, ഒരു യഥാര്‍ത്ഥ സംഭവ  കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ ഡെവലപ് ചെയ്തിരിക്കുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളത്തിന്‌ ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തിരിക്കുന്ന ‘ഉണ്ട’ നിര്‍മ്മിച്ചിരിക്കുന്നത് കൃഷ്ണന്‍ സേതുകുമാറാണ്, ഖാലിദ്‌ റഹ്മാനും, ഹര്‍ഷാദും ചേര്‍ന്നാണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ എന്നിവരുടെ പ്രകടനവും കൈയ്യടി നേടുന്നുണ്ട്, കുറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ മമ്മൂട്ടിയുടെ ക്ലാസ് കഥാപാത്രം കാണാന്‍ കഴിഞ്ഞ നിര്‍വൃതിയിലാണ് ആരാധകര്‍.

 

shortlink

Related Articles

Post Your Comments


Back to top button