Latest NewsInternational

പുരുഷന്മാരുൾപ്പെടെ നിരവധിപ്പേർക്ക് മുമ്പിൽ അടിവസ്ത്രമൂരി സ്തനപ്രദർശനം! മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരത്തിൽ സംഭവിച്ചത്

ജക്കാർത്ത: മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരത്തിൽ ലൈം​ഗികാതിക്രമം നടന്നെന്ന ആരോപണവുമായി ആറ് മത്സരാർത്ഥികൾ രം​ഗത്തെത്തിയിരുന്നു. സംഘാടകർ തങ്ങളെ ലൈം​ഗികമായി ഉപദ്രവിച്ചെന്നായിരുന്നു യുവതികളുടെ ആരോപണം. പുരുഷന്മാർ ഉൾപ്പെടെയുള്ള ഇരുപതിലധികം ആളുകൾക്ക് മുന്നിൽ അടിവസ്ത്രം അഴിച്ച് സ്തനപ്രദർശനം നടത്തേണ്ടി വന്നെന്നും മത്സരാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, അന്ന് എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് മത്സരാർത്ഥികളിൽ ഒരു യുവതി. മത്സരത്തിൽ പങ്കെടുത്ത ഇരുപത്തിമൂന്നുകാരിയാണ് സംഘാടകർക്കെതിരെ ​ഗുരുതരമായ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

“എന്റെ ബ്രാ അഴിക്കാൻ അവർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! പക്ഷേ എനിക്ക് സംസാരിക്കാനോ വിസമ്മതിക്കാനോ കഴിഞ്ഞില്ല. ഞാൻ കൈകൊണ്ട് എന്റെ മാറിടം മറയ്ക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ ശകാരിച്ചു, അലറി. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. പരിഭ്രമിച്ചു. അപമാനിതയായി തോന്നി. പ്രത്യേകിച്ച്, എന്റെ ഇടതുകാൽ കസേരയിൽ ഉയർത്തിവയ്ക്കാൻ പറഞ്ഞപ്പോൾ”. – യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ചിലർ തങ്ങളുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയെന്നും യുവതി വ്യക്തമാക്കി.

മിസ് യൂണിവേഴ്‌സ് ഇന്തോനേഷ്യ മത്സരത്തെ വിവാദത്തിലാഴ്ത്തിയാണ് മത്സരാർഥികളായ യുവതികൾ സംഘാടകർക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഉൾവസ്ത്രം അഴിക്കാൻ പോലും നിർബന്ധിച്ചെന്നാണ് പരാതിയിലെ ആരോപണം. ആരോപണങ്ങളെ തുടർന്ന് ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള കരാർ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ അവസാനിപ്പിച്ചു. പോപ്പി കപെല്ല ഡയറക്ടറായ ബ്യൂട്ടി കമ്പനി പി ടി കാപ്പെല്ല സ്വസ്തിക കാര്യയുടെ കീഴിലുള്ള ഇന്തോനേഷ്യൻ ഫ്രാഞ്ചൈസിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ഔദ്യോഗിക പ്രസ്താവനയിറക്കി.

ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്ന് വരെ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരം നടന്നത്. മത്സരത്തിന്റെ ഗ്രാൻഡ് ഫൈനൽ ഇവന്റിനു മുന്നോടിയായി ശരീരത്തിൽ മുറിപ്പാടുകളോ ടാറ്റൂവോ ഉണ്ടോയെന്ന് നോക്കണമെന്ന് പറഞ്ഞ് ശരീരപരിശോധനയ്ക്ക് നിർബന്ധിച്ചെന്നാണ് മത്സരാർത്ഥികളുടെ ആരോപണം, അഭിഭാഷകയായ മെലീസ ആൻഗ്രനി പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ അവിടെ 20-ൽ അധികം ആളുകൾ ഉണ്ടായിരുന്നു. തങ്ങളുടെ ടോപ്പ് ലെസ് ഫോട്ടോകൾ പകർത്തിയെന്ന് അഞ്ച് മത്സരാർത്ഥികൾ പരാതിയിൽ പറഞ്ഞു. സംഘാടകർ ശരീര പരിശോധന നടത്തിയെന്ന് തെളിയിക്കുന്ന ചില വിഡിയോകളടക്കം ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

പുരുഷന്മാരടക്കം 20 ൽ അധികം ആളുകളുള്ള ഒരു മുറിയിൽ ശാരീരിക പരിശോധനയ്ക്കായി അടിവസ്ത്രം അഴിക്കാൻ സംഘാടകർ തങ്ങളിൽ അഞ്ചുപേരോട് ആവശ്യപ്പെട്ടുവെന്നും യുവതികൾ പറയുന്നു. കാലുകൾ അകത്തിവെച്ച് ഫോട്ടോക്ക് പോസ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതികളിൽ ഒരാൾ വെളിപ്പെടുത്തി.

ജക്കാർത്തയിൽ ഈ മത്സരം സംഘടിപ്പിച്ച പി ടി കപ്പെല്ല സ്വസ്തിക കാര്യ എന്ന കമ്പനിയുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയുവാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിച്ചില്ല എന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പരാതി ലഭിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ച ജക്കാർത്ത പൊലീസ്, ഇക്കാര്യത്തിൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്നും വ്യക്തമാക്കി. ഈ വർഷം അവസാനം എൽ സാൽവഡോറിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് ഇന്തോനേഷ്യയിൽ നിന്നുള്ള മത്സരാർത്ഥിയെ തിരഞ്ഞെടുക്കാനായിരുന്നു മത്സരം സംഘടിപ്പിച്ചത്. മിസ്സ് യൂണിവേഴ്സ് ഓർഗനൈസേഷൻ ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 1996 മുതൽ 2002 വരെ ഡൊണാൾഡ് ട്രംപ് ഇതിന്റെ സഹ ഉടമയായിരുന്നു.

കഴിഞ്ഞ വർഷം പ്രമുഖ മീഡിയ മുഗൾ, ജക്കാപോംഗ് ആന്നെ, 20 മില്യൻ ഡോളറിന് ഈ ഓർഗനൈസേഷൻ വാങ്ങിയിരുന്നു. ഇതോടെ ഈ സൗന്ദര്യ മത്സരം നടത്തുന്ന ഓർഗനൈസേഷന്റെ ആദ്യ വനിത ഉടമ എന്ന ബഹുമതി അവർക്ക് ലഭിച്ചു. മിസ്സ് യു എസ് എ മത്സരഫലം മരവിപ്പിച്ച് ഏതാനും ദിവസങ്ങൾക്കകം ആയിരുന്നു ഉടമസ്ഥത കൈമാറ്റ വിഷയം പരസ്യമാക്കിയത്.

അമേരിക്കയിലെ സംഘാടകർ, നേരായ രീതിയിലൂടെയല്ല, മത്സര വിജയിയെ കണ്ടെത്തിയത് എന്ന ആരോപണമായിരുന്നു മത്സരം സസ്പെൻഡ് ചെയ്യാൻ കാരണമായത്. അതോടൊപ്പം ചില ലൈംഗികാരോപണങ്ങളും അവിടെ ഉയർന്ന് കേട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ മതസംഘടനകൾ സൗന്ദര്യമത്സരങ്ങളെ നേരത്തെ എതിർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button