Latest NewsElection NewsIndia

17-ാം ലോക്‌സഭയിലേയ്ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേയ്ക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലുമായി ആകെ 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

നാഗ്പുരടക്കം മഹാരാഷ്ട്രയിലെ ഏഴു മണ്ഡലങ്ങളില്‍ ഇന്ന വിധിയെഴുതും. നാഗാപൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ബി.ജെ.പി. മുന്‍നേതാവ് നാനാ പട്ടോലെയാണ് കോണ്‍ഗ്രസിനു വേണ്ടി ഗഡ്കരിക്കെതിരെ ഇവിടെ മത്സര രംഗത്തുള്ളത്. അസമിലും ഒഡീഷയിലെയും നാലു സീറ്റുകളിലും പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ലക്ഷദ്വീപിലെ 1 മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. കൂടാതെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button