KeralaLatest NewsNews

എത്രയും പെട്ടെന്ന് പാകിസ്താന് കേന്ദ്രം തിരിച്ചടി നല്‍കണം; പിണറായി വിജയന്‍

പഹൽഗാം ആക്രമണത്തിൽ ജീവന് നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയൊരു പഹൽഗാം ആവർത്തിക്കരുത്. സഹായിയിലെ ജീവിതം ഇനിയും രക്തപങ്കിലമായി കൂടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണം മനുഷ്യരാശിയോടുള്ള ആക്രമണമാണ്. ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകണമെന്ന് കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ.രാമചന്ദ്രൻ്റെ മകൾ ആപത്ത് ഘട്ടത്തിൽ കാട്ടിയ ധൈര്യം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാകിസ്ഥാന് തിരിച്ചടി നൽകുന്ന കാര്യങ്ങളിൽ സേനാവിഭാഗങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തിരിച്ചടിയുടെ രീതി, ലക്ഷ്യം, സമയം എന്നിവ സേനാ വിഭാഗങ്ങൾക്ക് തീരുമാനിക്കാം. സേനാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകളിലും മികവിലും പൂർണതൃപ്തനെന്നും വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

 

പഹൽഗാം കൂട്ടക്കുരുതിക്ക് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ അതിര്ത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ് പാകിസ്ഥാൻ. തുടർന്നുള്ള ആറാം രാത്രിയും നൗഷേര, സുന്ദര്‌ബാനി, അഖ്‌നൂർ സെക്ടറുകൾക്ക് നേരേയും പർഗ് വാൾ സെക്ടറിലുമുണ്ടായ കരാർ ലംഘനങ്ങൾക്ക് ഇന്ത്യൻ സേന കടുത്ത മറുപടി നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button