KeralaLatest NewsElection News

കെ. സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് ടി.പി സെന്‍കുമാര്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗങ്ങളോട് എന്തിനാണ് സര്‍ക്കാര്‍ ഇത്ര ധാര്‍ഷ്ട്യം കാണിക്കുന്നത്. കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തിരഞ്ഞെടുപ്പോടെ ഉണ്ടാകുകയെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയാണെന്നും, ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മസമിതി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതില്‍ യാതൊരു ചട്ടലംഘനവും ഇല്ലെന്നും ടിപി സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button