Election NewsKeralaLatest News

കൊട്ടിക്കലാശത്തില്‍ ഇന്നുവരെ കാണാത്ത അക്രമങ്ങള്‍ : ബിജെപി ശക്തമായതോടെ പലയിടത്തും സിപിഎം ആക്രമണം അഴിച്ചുവിട്ടു : കെ.സുരേന്ദ്രന്റെ റോഡ് ഷോ സിപിഎംകാര്‍ തടസപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന കൊട്ടിക്കലാശത്തില്‍ ഇതുവരെ കാണാത്ത അക്രമങ്ങളാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നായി നടക്കുന്ന കൊട്ടിക്കലാശം സൗദാര്‍ദപരമായിട്ടാണ് നടന്നിരുന്നതെങ്കില്‍ ഈ വര്‍ഷം അത് പരക്കെ അക്രമത്തില്‍ കലാശിക്കുകയായിരുന്നു..

ഈ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി വളരെയധികം ശക്തിപ്പെട്ടതും തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും ബിജെപി അക്കൗണ്ട് തുറക്കുമെന്ന സാഹചര്യം ഉണ്ടായതോടെയുമാണ് സംസ്ഥാനത്തൊട്ടാകെ സിപിഎം ആക്രമണം അഴിച്ചുവിട്ടത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വ്യാപകഅക്രമങ്ങളും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സിപിഎം ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലാണ് സംസ്ഥാനത്ത് നടന്നത്.

പത്തനംതിട്ട മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളിയില്‍ കെ സുരേന്ദ്രന്റെ റോഡ് ഷോ തടഞ്ഞു. ഒരു മണിക്കൂറാണ് കെ.സുരേന്ദ്രനെ പോകാന്‍ അനുവദിയ്ക്കാതെ തടഞ്ഞ് വെച്ചത്. ഇത് റിപ്പോര്‍ട്ട ചെയ്യാനെത്തിയ ജനം ടിവി വാര്‍ത്താ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു തര്‍ക്കം സംഘര്‍ഷാവസ്ഥയിലേയ്ക്ക് എത്തിയതോടെ ജില്ലയിലെ മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. തുടര്‍ന്ന് കെ.സുരേന്ദ്രനെ കടന്നുപോകാന്‍ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം വേളിയില്‍ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ റോഡ് ഷോ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് ശശി തരൂരും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ഇടപെടലിന ഒടുവില്‍ ആന്റണിയെ പുറത്ത് എത്തിക്കുകയായിരുന്നു. സിപിഎം നടത്തുന്ന ഗുണ്ടായിസമാണ് കൊട്ടക്കലാശത്തിലെന്ന് ആന്റണി കുറ്റപ്പെടുത്തി. തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കല്ലേറ് നടത്തി

വോട്ടെടുപ്പ് ദിനം വടകരയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് 144 പ്രഖ്യാപിച്ചത്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്.

കേരളത്തില്‍ പരസ്യ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തിയപ്പോള്‍ ആവേശം സംഘര്‍ഷത്തിലേക്ക് വഴിമാറുന്ന സ്ഥിതിയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button