KeralaLatest NewsElection News

പോലീസിന്റെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ സ്ഥിരീകരണം

തിരുവനന്തപുരം: പോലീസിന്റെ പോസറ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി സ്ഥരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടില്‍ പോലീസ് അസോസിയേഷന്‍ സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെ കുറിച്ച് അന്വേഷണം വേണമെന്നും നിര്‍ദ്ദേശം. എല്ലാ ജില്ലകളിലും വിശദമായ അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോലീസിലെ ബാലറ്റുകള്‍ ശേഖരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടില്‍ ാേപാലീസ് അസോസിയേഷന്‍ ഇടപെട്ടതിനും സ്ഥിരീകരണമുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button