KeralaLatest NewsNews

പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമം നടന്നു; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് കെ സുരേന്ദ്രന്‍

കാസർഗോഡ് : നിയമസഭ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ കൃത്രിമം നടന്നു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍  ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

‘ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം സ്ഥാനാര്‍ഥികളെ അറിയിക്കുന്നില്ല. ബാക്കിയായ പോസ്റ്റല്‍ വോട്ടുകള്‍ എവിടെയാണെന്ന് അറിയാനുള്ള അവകാശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടാവണം. സംസ്ഥാനത്താകെ എത്ര പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകള്‍ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടണം’- സുരേന്ദ്രന്‍ പറഞ്ഞു.

Read Also  :  ‘അഞ്ജന, നിന്നെ സംരക്ഷിക്കുന്ന പാർട്ടി ഇല്ലാതാകും; അമ്മമാരേ ആ കാപലികയെ പൂട്ടാൻ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്’

പോസ്റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘടനാസംവിധാനം സിപിഐഎം ഉണ്ടാക്കിയിട്ടുണ്ട്. സിപിഎം നേതാക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ബിഎല്‍ഒമാരേയും ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം നടത്താനുള്ള ട്രെയിനിങ് സിപിഎം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button