KeralaLatest NewsElection NewsElection 2019

ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് അധികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രതിനിധിയെ ആരോപണങ്ങൾ മൂലം പുറത്താക്കാൻ ആകില്ല. മീണയെ സംസ്ഥാന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെ ആ വിഷയം തീർന്നുവെന്നും,ടിക്കാറാം മീണയെ പിണറായി വിജയൻ പിന്തുണച്ചത് മുഖ്യമന്ത്രി പദത്തിലിരുന്ന് അങ്ങനെ മാത്രമേ പറയാൻ പറ്റൂ എന്നുള്ളത് കൊണ്ടാണെന്നും കോടിയേരി വ്യക്തമാക്കി.

ഒരാളോടും കള്ളവോട്ട് ചെയ്യാൻ സിപിഎം ആവശ്യപ്പെട്ടിട്ടില്ല. കള്ളവോട്ട് ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ലെന്നും കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു. അതോടൊപ്പം തന്നെ 10 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെട്ടു എന്ന് പറയുന്ന ഉമ്മൻ ചാണ്ടി നേരത്തെ പരാതിപ്പെടാത്തത് എന്തുകൊണ്ടെന്നും  ഈ വോട്ടർമാരുടെ പട്ടിക പ്രസിദ്ധീകരിക്കുമോ എന്നും കോടിയേരി ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button