KeralaLatest News

‘വിനോദിനി ഇതെങ്ങനെ സഹിക്കുന്നു? കോടിയേരിയുടെ ജഡത്തിന് മാത്രമോ ഊരുവിലക്ക്?’ ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ എത്രയോ ശക്തനാണ് ശവമഞ്ചത്തിൽ കിടക്കുന്ന ഉമ്മൻചാണ്ടിയെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. ഒരു നേതാവിന്റെയും തിട്ടൂരമില്ലാതെ ഒരു ശവമഞ്ചത്തെ മാത്രം അനുഗമിക്കുന്ന ജനക്കൂട്ടത്തെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയിൽ കാണാനാകുന്നതെന്നും ശക്തിധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച കോടിയേരി ബാലകൃഷ്ണന് ഈ ഭാഗ്യം നിഷേധിക്കപ്പെടുകയായിരുന്നു എന്നാണ് ശക്തിധരൻ പറയുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

വിനോദിനി കോടിയേരി
ഇതെങ്ങനെ സഹിക്കുന്നു?
.
അതേ , ഇതാണ് ദൈവത്തിന്റെ യഥാർത്ഥ സ്വന്തം നാട്.. കലർപ്പില്ലാത്ത മലയാളികളുടെ നാട് . ഒരു മഹാ ജനസഞ്ചയം അവരുടെ തെറ്റുകൾ ഏറ്റുപറയാൻ, ഒരു കുമ്പസാര പുഴ ഒഴുക്കി ഇന്നലെ സുപ്രഭാതം മുതൽ തെരുവുകളിലൂടെ ഒഴുകുകയാണ് ആ സങ്കടപ്പുഴ . ഈ വാക്കുകൾ എഴുതുമ്പോഴും ജനങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്.
ഒരു നേതാവിന്റെയും തിട്ടൂരമില്ലാതെ ഒരു ശവമഞ്ചത്തെ മാത്രം അനുഗമിക്കുന്ന ജനക്കൂട്ടം. എത്രലക്ഷം കണ്ണുകളിൽ ആ വിഹ്വലത തളം കെട്ടി നിൽക്കുന്നു. അതിലൊരുവൻ മാത്രമാണ് ഞാൻ. എനിക്ക് ആരായിരുന്നു ഒസി? അത് ഇനി ഒരിക്കൽ പറയണമെന്നുണ്ട് . പറയാം. .
ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ എത്രയോ ശക്തനാണ് ശവമഞ്ചത്തിൽ കിടക്കുന്ന ഉമ്മൻചാണ്ടി.. ജനങ്ങൾ തുരുമ്പെടുത്ത മാമൂലുകൾ രാഷ്ട്രീയ അതിർവരമ്പുകൾ പൊളിച്ചു മുന്നിട്ടിറങ്ങിയ അത്യപൂർവ്വമായ സൗഭ്രാത്രം. ഇന്നലെ പുലർച്ചെമുതൽ തെരുവിൽ അണപൊട്ടി ഒഴുകുന്ന കാഴ്ചയാണിത്.

“മഹാ സമുദ്രമാണോ , മഹാ പര്‍വ്വതമാണോ , മേഘകൂട്ടമാണോ ഭൂഗോളമാണോ എന്ന് തിട്ടപ്പെടുത്താനാകാത്ത ഒന്ന്.
പക്ഷെ പാതാളത്തിൽ നിന്നാണ് ഉയർത്തെഴുന്നേറ്റത്‌ എന്നത് സത്യം. ഒരു മനുഷ്യനെ ഇകഴ്ത്താവുന്നതിന്റെ പാരമ്യത്തിൽ എത്തിച്ചിട്ടും മതിവരാത്ത ജോണ് ബ്രിട്ടാസുമാരുടെയും പിണറായി വിജയന്മാരുടെയും പി ശശിമാരുടെയും വെറി ഇന്നല്ലെങ്കിൽ നാളെ ലോകം അറിയും. അറിയണം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ഈ കുലടയുമായി ദിവസവും ഉറക്കമിളച്ചു രതിനിർവ്വേദത്തിൽ ആറാടിയ ചാനൽ മേധാവിതന്നെ പാതിവ്രത്യത്തിന്റെ സൂക്തങ്ങളുമായി കേസിന്റെ അലകും പിടിയും പണിത് പ്രജാപതിയെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നവൻ! അന്നൊന്നും ഇവനൊന്നും ഓർത്തില്ലേ തങ്ങൾക്കും കുടുംബമുണ്ടെന്ന് .അതിലേക്ക് മറ്റൊരിക്കൽ വരാം. കോൺഗ്രസ് നേതാവും പിന്നീട് എം പി യു,മായാ രാജ്‌മോഹൻ ഉണ്ണിത്താനെയും എനിക്ക് ഒന്ന് കാണാനുണ്ട് .പിന്നീടൊരിക്കൽ വരാം.
.
ഇതെഴുതുമ്പോഴും പുതിയ റിക്കാർഡ് സൃഷ്ടിച്ചേ അടങ്ങൂ എന്ന ശാഠ്യം പിടിച്ചു പ്രളയ സമാനമായി നീങ്ങുന്നു ജനക്കൂട്ടം. ഒന്നുമറിയാത്തപോലെ . .രാജാധിരാജൻ ആ ശവമഞ്ച തേരി ലും . ഇത് കണ്ടാൽ ആർക്കാണ് കുശുമ്പും അസൂയയും മൊട്ടിടാത്തത് ? അതേ, ,സോഷ്യൽ മീഡിയയാകെ പരതിയപ്പോൾ കണ്ടത് യൂണിവേഴ്‌സിറ്റി കോളജിലെ മുൻ പ്രൊഫസർ കെ എൻ ഗംഗാധരൻ എന്ന പാർട്ടി അടിമയുടെ നിന്ദ്യമായ ശാപവാക്കുകൾ ആണ്. ഈ വിലാപയാത്ര തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ഷോ ആണെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ! എന്തൊരു മനുഷ്യൻ?ലജ്ജ തോന്നുന്നില്ലേ മനുഷ്യ.? മൃതദേഹം ഇപ്പോഴും ശവമഞ്ചത്തിൽ ആണ്. നിലത്തിറക്കിയിട്ടില്ല. എന്നിട്ടും ഈ അധ്യാപകന്റെ നൃശംസതക്ക് ശമനമില്ല.

ഒരധ്യാപകൻ ആണത്രേ .തലസ്ഥാനത്തെ ഈ ക്യാപ്സൂൾ മൊത്തവ്യാപാരി.
ഒന്ന് ചോദിച്ചോട്ടെ കോടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനി കോടിയേരിയുടെ മനസ്സ് എന്തായിരിക്കും ഇപ്പോൾ മന്ത്രിക്കുക ? സ്വന്തം പ്രിയദമന് നാടർഹിക്കുന്ന അന്ത്യോപചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവിട്ട തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് ഒരവസരം നല്കണമെന്ന് വിനോദിയും രണ്ട് മക്കളും കുടുംബാംഗങ്ങളും കാലുപിടിച്ചു അഭ്യർത്ഥിച്ചിട്ടും തലസ്ഥാനത്തെ പാർട്ടി ഒന്നാകെ ആവശ്യപ്പെട്ടിട്ടും ആ മുരടൻ ,മനുഷത്യ ഹീനൻ,അൽപ്പൻ അത് ചെവിക്കൊണ്ടില്ല. ചത്തല്ലോ എന്തിന് ഇനി അധികം ആഘോഷം എന്ന് മുറുമുറുക്കുകയായിരുന്നു കാരണഭൂതന്റെ അടിമകൾ.?

ഓർമ്മയുണ്ടോ? എം വി ഗോവിന്ദന്റെ വായിൽ നിന്ന് വീണ മണി മുത്തുകൾ ? മൃതദേഹം അധികസമയം വെച്ചുകൂടെന്ന് മദിരാശിലെ ഡോക്റ്റർമാർ ഉപദേശിച്ചിട്ടുണ്ടത്രേ ! അപ്പോൾ ഉമ്മൻചാണ്ടിയുടെ മൃതദേഹം കഴിയുന്നത്ര പ്രദേശങ്ങളിൽ വിലാപ യാത്രയായി കൊണ്ടുപോയപ്പോൾ എന്തേ ഡോക്റ്റർമാർ അങ്ങിനെ വിലക്കിയില്ല.കോടിയേരിയുടെ ജഡത്തിന് മാത്രമോ ഊരുവിലക്ക്? ഇത്തരത്തിൽ ഒരു പച്ചക്കള്ളം ഗോവിന്ദൻ സഖാവിന് എഴുന്നെള്ളിക്കാതിരിക്കാതിരിക്കാനാകില്ല. എന്തെന്നാൽ അടിച്ചത് മെഗാ ഭാഗ്യക്കുറിയല്ലേ?

പക്ഷെ എങ്ങിനെ ആ പദവിയിൽ എത്തി എന്ന കാര്യം ഇപി ജയരാജനെ കൊല്ലാക്കൊല ചെയ്തു പുകച്ചു പുറത്താക്കാൻ നടത്തുന്ന ഉപജാപങ്ങൾ കാണുമ്പോൾ എനിക്ക് പുറത്തുകൊണ്ടുവരാതിരിക്കാനാകില്ല.
അത് ഞാൻ എഴുതും .സഖാവ് എം വി ഗോവിന്ദൻ തരിമ്പും കുറ്റക്കാരനാണെന്ന് ഞാൻ പറയില്ല. എന്റെ മനഃസാക്ഷിക്ക് ആ സത്യം അറിയാമെന്നത് കൊണ്ട്.ഇനി മൗനം ഭജിക്കാനാവുകയുമില്ല.
1972 യിൽ വിയത്നാം യുദ്ധകാലത്ത് വിഖ്യാത ചിത്രമെടുത്ത നിക്ക് ഊട്ട് പുലിറ്റ്‌സർ സമ്മാനം നേടിയ ചിത്രത്തിലെ വിലപ്പെട്ട ഫ്രെയിമുകൾ പോലെ സംസ്ഥാനകമ്മിറ്റി യോഗത്തിൽ നിന്ന്‌ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് നടന്നതും തിരിച്ചെത്തിയതുമായ ചുരുക്കം മിനിറ്റ് ചുരുൾ നിവർത്താതിരിക്കാനാവില്ല .

യുദ്ധഭൂമിയിൽ നിന്ന് ഒരു പെൺകുട്ടി ബോംബിംഗിൽ നിന്ന് രക്ഷതേടി ഓടുന്നത് ഓർമ്മയില്ലേ. കോടിയേരിയുടെ ഫ്‌ളാറ്റിൽ വിനോദിനിയുടെ സാന്നിധ്യത്തിൽ എന്താണ് സംഭവിച്ചതെന്ന് കമ്മ്യുണിസ്റ്റ് ബോധത്തിന്റെ നിഴലിന്റെ നിഴലെങ്കിലും ഉള്ളവർ സത്യം തിരിച്ചറിയട്ടെ. ഒരു മുഖ്യമന്ത്രിക്ക് പേരക്കുട്ടിയെയും കുടുംബത്തെയും മുതലാളിത്തത്തിന്റെ പറുദീസയിൽ ഉല്ലാസയാത്രക്ക് തിരക്കുപിടിച്ച കൊണ്ടുപോകാൻ കണ്ട സമയം? കനലുകൾ കത്തിത്തീരും മുമ്പേ പറുദീസയിൽ . ഇന്നത്തെ തിക്കും തിരക്കും ഒന്ന് കഴിഞ്ഞോട്ടെ. സത്യത്തിന്റെ മുഖം അധികനാൾ സ്വർണ്ണ പാത്രം കൊണ്ട് അധികനാൾ മറച്ചുവെക്കാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button